തിരൂര്‍: തീരദേശത്ത് സിപിഎം-ലീഗ് സംഘര്‍ഷാവസ്ഥ തുടരുന്നു. സിപിഎം നേതാവിന്റെ സ്കൂട്ടര്‍ കളത്തില്‍ തള്ളിയിട്ട നിലയില്‍ കണ്ടെത്തി. സിപിഎം നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ അംഗം സി.പി.സൈതുവിന്റെ സ്കൂട്ടറാണ് തേവര്‍ കടപ്പുറം തെക്കേജുമാ മസ്ജിദ് കുളത്തില്‍ തള്ളിയിട്ട നിലയില്‍ കണ്ടത്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയിലും ഉണ്ണിയാലിലെ ബ്രസീല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തീയിട്ട് നശിപ്പിച്ചിരുന്നു. സിപിഎം അനുഭാവമുള്ള ക്ലബ്ബാണിത്. രണ്ട് മുറികളിലായി പ്രവര്‍ത്തിച്ചു വന്നിരുന്ന ക്ലബ്ബ് പൂര്‍ണമായും കത്തി നശിച്ചിട്ടിണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പേലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.