പുകവലി നിര്‍ത്തിയാല്‍ ഹൃദ്രോഗസാധ്യത കുറയും

smokeമേയ് 31- ലോക പുകയില വിരുദ്ധദിനം. എല്ലാ വര്‍ഷവും മേയ് 31-ാം തീയതി ആഗോള തലത്തില്‍ ലോകപുകയില വിരുദ്ധദിനമായ ആചരിച്ചുവരികയാണ്. പുകയിലയും പുകയില ഉത്പന്നങ്ങളും പരിപൂര്‍ണമായി വര്‍ജിക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശം.

ചില പുകയുന്ന യാഥാര്‍ഥ്യങ്ങള്‍:

ലോകമാസകലം പുകയിലയുടെ ഉപയോഗവും അനുബന്ധ രോഗങ്ങളും നിമിത്തം ഏകദേശം ആറു ദശലക്ഷം ആളുകള്‍ക്ക് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒന്‍പത് ലക്ഷം പേര്‍ പുകയില ജന്യരോഗങ്ങള്‍ മൂലം മരിക്കുന്നുഇന്ത്യയിലെ കാന്‍സറുകളില്‍ പുരുഷന്മാരില്‍ 56.4 ശതനമാനവും സ്ത്രീകളില്‍ 44.9 ശതമാനവും പുകയില മൂലമാണ്.

വായിലെ കാന്‍സര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്.82 ശതമാനം ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ക്കും കാരണം പുകയിലയാണ്. പുകവലിച്ചവരില്‍ ടിബി വരാനുള്ള സാധ്യത ഒരിക്കലും പുകവലിക്കാത്തവരെക്കാള്‍ മൂന്നിരട്ടിയാണ്. ടിബി മൂലമുള്ള മരണ സാധ്യതയും ഇവരില്‍ 3-4 ഇരട്ടിയാണ്.
കൗമാരത്തില്‍ത്തന്നെ പുകയില ഉപയോഗിച്ചു തുടങ്ങുന്നവരില്‍ പകുതിയിലേറെ പേരുടെയും മരണകാരണം പുകയിലയായിരിക്കും.പുകയില ഉപയോഗം കൊണ്ടുമാത്രം ഒരു കൗമാരകാരന്റെ ആയുസില്‍നിന്നു 20 വയസ് കുറയുന്നു.

പുകയില ജന്യരോഗങ്ങള്‍

* ഹൃദ്രോഗം (ഹാര്‍ട്ട് അറ്റാക്ക്, അന്‍ജൈന)
* പക്ഷാഘാതം
* പിവിഡി ( ുലൃശുവലൃമഹ ്മരൌഹമൃ റശലെമലെ)
* ഉദ്ധാരണ ശേഷിക്കുറവ്
* പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു
* സബ് മ്യൂക്കസ് ഫൈബ്രോസിസ് (വായ തുറക്കാനാവാത്ത അവസ്ഥ) ലൂക്കോപ്ലേക്കിയ (വായിലെ വെളുത്ത പാടുകള്‍)
* വായിലെ കാന്‍സര്‍

ഗര്‍ഭിണികളിലെ പുകവലിയും പുകവലിക്കാര്‍ പുറത്തുവിടുന്ന പുക ശ്വസിക്കുന്നതും കുട്ടിയുടെ വളര്‍ച്ച മുരടിപ്പിക്കുകയും ജനനസമയത്തെ തൂക്കം കുറയ്ക്കുകയും ചെയ്യും. ജനിക്കുമ്പോള്‍ തൂക്കക്കുറവുള്ള കുട്ടികളില്‍ ശാരീരിക-മാനസിക വളര്‍ച്ച കുറയാനും ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവ വരാനുമുള്ള സാധ്യത കൂടുതലാണ്.

പുകവലി നിര്‍ത്തിയാല്‍ 24 മണിക്കൂര്‍ കൊണ്ട് ഹൃദ്രോഗസാധ്യത കുറയാന്‍ തുടങ്ങുകയും ഒരു വര്‍ഷം കൊണ്ട് 50 ശതമാനം കുറയുകയും ചെയ്യും. അഞ്ചുവര്‍ഷം പുകവലിക്കാതിരുന്നാല്‍ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയക്കുള്ള സാധ്യത സാധാരണക്കാരുടേതിനടുത്തെത്തും.

പുകവലി നിര്‍ത്താന്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍

* പുകയില നിര്‍ത്താന്‍ ഓരോ വ്യക്തിയും സ്വയം തീരുമാനിക്കണം.
* സിഗരറ്റ്, ബീഡി മുതലായവ പെട്ടെന്നു കിട്ടുന്ന/കാണുന്ന സ്ഥലത്ത് വയ്ക്കാതിരിക്കുക.
* പുകവലിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍/സന്ദര്‍ഭങ്ങള്‍ സ്വയം കണെ്ടത്തി അവ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക.
* കൃത്യമായ ഒരു തീയതി തീരുമാനിച്ച് അന്നു മുതല്‍ പുകവലി നിര്‍ത്താന്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുക.
* പുകവലി നിര്‍ത്തുന്ന ആദ്യത്തെ രണ്ട്, മൂന്ന് ദിവസത്തേയ്ക്ക് മുന്‍കൂട്ടി പ്രത്യേക പദ്ധതികള്‍ തയാറാക്കിവയ്ക്കുകയും അതനുസരിച്ച് പ്രവൃത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ ചെയ്യുക. ഒഴിവുസമയവും ഒറ്റയ്്ക്കിരിക്കുന്ന സമയവും ഈ ദിവസങ്ങളില്‍ കുറയ്ക്കുകയും പുകവലിക്കാരായ സുഹൃത്തുക്കളുമായുള്ള സംസര്‍ഗം കുറച്ച് ദിവസത്തേയ്ക്ക് ഒഴിവാക്കുകയും ചെയ്യുക.
* സ്വയം പ്രോത്സാഹിപ്പിക്കുക. ചെറുത്തുനില്‍ക്കുന്ന ഓരോ പ്രേരണയും ഓരോ വിജയാഘോഷമാക്കി സ്വയം പുകഴ്ത്തുക.
* യോഗ, നടത്തം, കളികള്‍, സംഗീതം, വിനോദങ്ങള്‍ തുടങ്ങിയ മനസിന് ശാന്തത തരുന്ന കാര്യങ്ങള്‍ ചെയ്യുക.
* ചില പ്രത്യേക മരുന്നുകള്‍ പുകവലി നിര്‍ത്തുമ്പോഴുള്ള മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും.

തയാറാക്കിയത്: ഡോ. ജോണി സെബാസ്റ്റിയന്‍
കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്,തലശേരി.

Related posts