തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡില്‍ പച്ചക്കറി ലോറികള്‍ നിര്‍ത്തി മറ്റ് ചെറുവാഹനങ്ങളിലേക്ക് ചില്ലറയായി ഇറക്കിക്കൊടുക്കുന്നത് കാരണം റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. സബ് രജിസ്്ട്രാര്‍ ഓഫീസിന് മുന്നില്‍ റോഡ് കൈയേറി സ്ഥാപിച്ച പെട്ടിക്കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയാണ് രാവിലെ തിരക്കേറിയ സമയത്തുള്ള പച്ചക്കറി കയറ്റിയിറക്കല്‍ നടക്കുന്നത്. മണിക്കൂറുകളോളം ഇത്തരത്തില്‍ രണ്ട് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി സാധനങ്ങള്‍ കയറ്റുന്നത് തുടരുകയാണ്. നിരവധി തവണ നാട്ടുകാര്‍ ഇത് സംബന്ധിച്ച് പരാതിപ്പെട്ടുവെങ്കിലും യാതൊരു നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് കാണിച്ച് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡില്‍ പച്ചക്കറി ലോറികളുടെ ‘സര്‍ക്കസ്’”
