ചാരുംമൂട് :സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ലോറികള്‍ സര്‍വീസ് നടത്താന്‍ പാടില്ലന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തി കെ.പി റോഡിലും മറ്റ് പ്രധാന റോഡുകളിലും ടിപ്പര്‍ലോറികള്‍ മരണ വേഗതയില്‍ പായുന്നു . പല സ്ഥലത്തും നിയമം നടപ്പിലാക്കേണ്ട പോലീസ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്മുമ്പില്ക്കൂടിയാണ് ഇപ്പോള്‍ നിയന്ത്രിതസമയത്ത് ടിപ്പര്‍ ലോറികള്‍ ചീറി പാഞ്ഞുപോകുന്നത്. മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്ന പോലീസ് പക്ഷേ, ടിപ്പറുകള്ക്കുനേരെ നടപടിയെടുക്കുന്നില്ലന്ന ആക്ഷേപവും ശക്തമാണ് .
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രാവിലെ എട്ടു മുതല്‍ 10 വരെയും വൈകീട്ട് മൂന്നു മുതല്‍ 4.30 വരെയും ടിപ്പര്‍ ലോറികള്‍ നിരത്തിലൂടെ ഓടിക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ മരണ പ്പാച്ചിലില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി ജീവനുകള്‍ മുമ്പ് പൊലിയുകയും അപകടങ്ങള്‍ തുടര്‍ക്കഥ യാകുകയും ചെയ്തതിനെ തുടര്‍ന്നാണ്— സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് ,അധ്യയനവര്‍ഷം ആരംഭിച്ചതോടെ യാതൊരുനിയന്ത്രണവുംപാലിക്കാതെയുള്ള ടിപ്പര്‍ലോറികളുടെ മരണ പ്പാച്ചിലില്‍ ഇപ്പോള്‍ രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ് ,ടിപ്പര്‍ ലോറികളുടെ അനുവദനീയമായ വേഗം മണിക്കൂറില്‍ 60 കിലോമീറ്ററാണ്.
എന്നാല്‍, ഇതും മറികടന്നാണ് ലോറികള്‍ ചീറിപ്പായുന്നത്. ടിപ്പറുകളില്‍ സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പി ക്കണമെന്നത് നിര്‍ബന്ധമാണെങ്കിലും ഭൂരിഭാഗം ലോറികളും സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചാണ് ഓടുന്നത്. മഴക്കാലംകൂടിയായതിനാല് അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതതയും കൂടുതലാണ് അതിനാല്‍ കര്‍ശന നടപടി വേണമെന്നാവശ്യം ശക്തമായിരിക്കുകയാണ്—.