പത്തനംതിട്ട: ഇടുക്കിയിൽനിന്നു പത്തനംതിട്ടയിലേക്ക് കഞ്ചാവുമായി വന്ന ഇടുക്കി കാന്തിപ്പാറ വില്ലേജിൽ വടക്കേതിൽ അനിൽ രാജ് (സണ്ണി), ഇടുക്കി പൂപ്പാറ സ്വദേശി ഗണേശൻ എന്നിവരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിർദേശപ്രകാരം പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസ്, പത്തനംതിട്ട ഡിവൈഎസ്പി സജീവ്, പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് . ന്യൂമാൻ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സണ്ണി, രെഞ്ചൂ എഎസ് മാരായ രാധാകൃഷ്ണൻ, വിൽസൺ, ഹരികുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, സുജിത്ത്, അജികുമാർ, രെഘു, അനിൽ, സുരേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇടുക്കിയിൽനിന്നു രണ്ടു കിലോഗ്രാമിലധികം കഞ്ചാവുമായി പത്തനംതിട്ട സ്റ്റാൻഡിൽ ഇറങ്ങിയ പ്രതികൾ ഓട്ടോ റിക്ഷയിൽ കയറി രക്ഷ പെടാൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.