ഇടുക്കിയിൽ നിന്ന് കഞ്ചാവുമായി  പത്തനംതിട്ടയിൽ  എത്തിയ രണ്ടുപേർ പിടിയിൽ

പ​ത്ത​നം​തി​ട്ട: ഇ​ടു​ക്കി​യി​ൽനി​ന്നു പ​ത്ത​നം​തി​ട്ടയി​ലേ​ക്ക് ക​ഞ്ചാ​വു​മാ​യി വ​ന്ന ഇ​ടു​ക്കി കാ​ന്തി​പ്പാ​റ വി​ല്ലേ​ജി​ൽ വ​ട​ക്കേ​തി​ൽ അ​നി​ൽ രാ​ജ് (സ​ണ്ണി), ഇ​ടു​ക്കി പൂ​പ്പാ​റ സ്വ​ദേ​ശി ഗ​ണേ​ശ​ൻ എ​ന്നി​വ​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ജോ​സ്, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി സ​ജീ​വ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ് . ന്യൂ​മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ണ്ണി, രെ​ഞ്ചൂ എ​എ​സ് മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, വി​ൽ​സ​ൺ, ഹ​രി​കു​മാ​ർ,സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, സു​ജി​ത്ത്, അ​ജി​കു​മാ​ർ, രെ​ഘു, അ​നി​ൽ, സു​രേ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ടു​ക്കി​യി​ൽനി​ന്നു ര​ണ്ടു കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി പ​ത്ത​നം​തി​ട്ട സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ പ്ര​തി​ക​ൾ ഓ​ട്ടോ റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ പെ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Related posts