നയന്‍സും വിഘ്‌നേശും അടിച്ചു പിരിഞ്ഞോ…

nayan110616നയന്‍സിന്റെ മൂന്നാം പ്രണയവും പൊട്ടിയോ… നാലാമന്‍ കാരണമാണോ മൂന്നാം പ്രണയം പൊട്ടിയത്. ആ നാലാമന്‍ ആരാണ്… എന്തായാലും ഒന്നുറപ്പ് നയന്‍സിന്റെ പ്രണയം പൊട്ടി… ഇത്തരത്തിലാണ് ഇപ്പോള്‍ നയന്‍താരയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പപ്പരാസികളുടെ പുതിയ കണ്ടുപിടിത്തം നടി നയന്‍താരയെ ഗോസിപ്പു കോളത്തിലെ താരമാക്കിയിരിക്കുകയാണ്.

ആദ്യം ചിമ്പു, പിന്നെ പ്രഭുദേവ, ഒടുവില്‍ സംവിധായകന്‍ വിഘ്‌നേശ്… ചിമ്പുവും പ്രഭുദേവയും വിഘ്‌നേശുമൊത്തുള്ള  പ്രണയ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്ലപോലെ ആഘോഷിച്ചതാണ്. വിഘ്‌നേശുമായുള്ള പ്രണയം പൊളിഞ്ഞെന്നും വിഘ്‌നേശ് ചിത്രത്തില്‍ നിന്നും നയന്‍താരയെ പുറത്താക്കിയെന്നുമാണ് പുതിയ വാര്‍ത്തകള്‍. ഈ ചിത്രം നയന്‍താരയാണ് നിര്‍മിക്കാനിരുന്നത് ഇനി എന്താകും ഈ സിനിമയുടെ ഗതി എന്തായി തീരുമെന്ന് കണ്ടറിയണമെന്നാണ് പപ്പരാസികള്‍ പറയുന്നത്.

മറ്റൊരു നടനുമായുള്ള ബന്ധമാണ് ഇവരുടെ ബന്ധത്തിന് വിള്ളല്‍ ഉണ്ടാക്കാന്‍ കാരണമെന്നാണ് പറയുന്നത്. എന്നാല്‍ ഏത് നടനാണ് ഇതെന്ന വിവരം പുറത്തു വന്നിട്ടില്ല. ഒരു പ്രണയം പൊളിഞ്ഞുവെന്ന് മാത്രമല്ല, നയന്‍സിന് നാലാമതൊരു പ്രണയം കൂടി ഉണ്ടായെന്നുമാണ് പപ്പരാസികളുടെ കണ്ടെത്തല്‍. ഈ വാര്‍ത്തയോട് ഇതുവരെ നയന്‍താരയോ വിഘ്‌നേശോ പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണെന്നുള്ള വെളിപ്പെടുത്തലുമായി നയന്‍സ് എത്തുമെന്ന് പ്രതീക്ഷിക്കാം.

Related posts