കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. മലപ്പുറം സ്വദേശി ഉസ്മാൻ എന്നയാളാണ് അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഉസ്മാൻ നിരവധി കേസുകളിലെ പ്രതിയാണെന്നും ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, അറസ്റ്റിലായ അലന്റെയും താഹയുടെയും റിമാൻഡ് കാലാവധി നീട്ടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഈ മാസം 30 വരെയാണ് റിമാൻഡ് ചെയ്തത്.
പ്രോസിക്യൂഷൻ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല. ഇതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.