ബം​ഗീ​ജം​പ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പ​ന്നി; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പാ​ർ​ക്കി​ൽ ബം​ഗീ ജം​പ് ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് പ​ന്നി​യെ. 223 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നു​മാ​ണ് 75 കി​ലോ ഭാ​ര​മു​ള്ള പ​ന്നി​യെ ഉ​പ​യോ​ഗി​ച്ച് അ​ധി​കൃ​ത​ർ ബം​ഗീ ജം​പ് ന​ട​ത്തി​യ​ത്. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ചോം​ഗ്ക്വിം​ഗി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മെ​യ്സി​ൻ റെ​ഡ് വൈ​ൻ ടൗ​ണ്‍ തീം ​പാ​ർ​ക്കി​ലാ​ണ് ഏ​റെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

പ​ന്നി​യു​ടെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും കാ​ലു​ക​ൾ ബ​ന്ധി​ച്ചി​രു​ന്നു കൂ​ടാ​തെ വ​യ​റി​ലൂ​ടെ​യും ക​യ​ർ ഇ​ട്ട് ബ​ന്ധി​ച്ചി​രു​ന്നു. പി​ന്നീ​ട് ര​ണ്ട് പേ​ർ ചേ​ർ​ന്ന് പ​ന്നി​യെ താ​ഴേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു. പ​ന്നി താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട ജ​ന​ക്കൂ​ട്ടം ആ​ർ​ത്ത് വി​ളി​ച്ചു.

വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. പി​ന്നീ​ട് സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണം നടത്തി പാർക്ക് അധികൃതർ തലയൂരി.

Related posts

Leave a Comment