അമരവിള : അമരവിള കണ്ണംകുഴിയില്‍ നാട്ടുകാര്‍ ആറു വര്‍ഷം മുമ്പ് നിര്‍മിച്ച താത്ക്കാലിക പാലം തകര്‍ന്നതോടെ ദുരിതത്തിലായിരിക്കുകയാണ് പാണംവിള, പനയംമൂല നിവാസികള്‍ . പനയംമൂല കോളനിയിലേക്കും പാണംവിള എസ്‌സി സെറ്റില്‍മെന്റ് കോളനിയിലേക്കും എത്താനുളള ഏക മാര്‍ഗമായിരുന്ന പാലം തകര്‍ന്നതോടെ 150 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത്. പാലം തകര്‍ന്നതോടെ പ്രദേശത്തുള്ളവര്‍ക്ക് ധനുവച്ചപുരത്തെ പ്രധാന റോഡില്‍ എത്തണമെങ്കില്‍ അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ആറുവര്‍ഷം മുമ്പ് വാര്‍ഡ് മെമ്പറായിരുന്ന സുനില്‍ കുമാറിന്റെ സഹായത്തോടെ നാട്ടുകാരാണ് തെങ്ങിന്‍ തടികള്‍ കനാലിന് കുറുകെ നിര്‍ത്തി റോഡ് നിര്‍മിച്ചത്.
ബൈക്കുകള്‍ മുതല്‍ ടെമ്പോ ട്രാവലര്‍ വരെ കടന്ന് പോയിരുന്ന പാലം രണ്ടാഴ്ച മുമ്പാണ് തകര്‍ന്നു വീണത്. ഇപ്പോള്‍ ബൈക്കിനു മാത്രം കടന്ന് പോകേണ്ട ചെറിയ വഴി മാത്രമാണ് പാലത്തിലുള്ളത് . നീറകത്തല കണ്ണംകുഴി ഏലാകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലംകൂടിയായിരുന്നു കണ്ണംകുഴിപ്പാലം. അപ്പട്ടുവിള , മൂലയില്‍വീട് , ചെഞ്ചല്ലൂര്‍ എന്നിവിടങ്ങളിലുള്ളവരും കനാല്‍ കടക്കാന്‍ ആശ്രയിച്ചിരുന്ന ഏക മാര്‍ഗമായിരുന്നു കണ്ണംകുഴി പാലം. ദിനംപ്രതി തകര്‍ന്നു കൊണ്ടിരിക്കുന്ന പാലത്തിലൂടെ അപകടം മുന്നില്‍ കണ്ട് പ്രദേശ വാസികള്‍ യാത്ര തുടരുകയാണ്.
സ്ഥലം എംഎല്‍എ ഉള്‍പ്പെടെ യുള്ളവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന പാലത്തിലുടെയുള്ള യാത്ര ഒഴിവാക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുളള ജന പ്രതിനിധികള്‍ പ്രദേശ വാസികളോട് അഭ്യര്‍ഥിച്ചിട്ടും നിവര്‍ത്തിയില്ലാതെ നട്ടുകാര്‍ പാലത്തിലൂടെയുള്ള യാത്ര തുടരുകയാണ് .