ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മണ്ഡല ത്തിലെ ഏക പൊതുമേഖലാ സ്ഥാ പനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് പി.കെ.ശശി എംഎല്‍എ സന്ദര്‍ശിച്ചു. എം.ഡി മുഹമ്മദ് അനൂബ് നാഹയും തൊഴിലാളികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു.1928-ല്‍ തുടങ്ങിയ സ്ഥാപനം ഇന്നു നിലനില്പിനുള്ള പോരാട്ട ത്തിലാണ്. പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങളാണ് ഇപ്പോഴത്തെ പ്രധാന ഉത്്പന്നങ്ങള്‍. എന്നാല്‍ കൃഷി കുറഞ്ഞതും കാര്‍ഷികരം ഗത്തെ ആധുനികവത്കരണവും അവയ്ക്കുള്ള മാര്‍ക്കറ്റ് കണ്ടെത്തുന്നതും പ്രയാസകരമാക്കിയിരി ക്കുകയാണ്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാ ലത്ത് പുതിയ കാര്‍ഷിക ഉപകരണ ങ്ങളും മറ്റും വികസിപ്പിച്ച് ഉദ്പാ ദിപ്പിക്കുന്നതിന് തുടക്കമി ട്ടിരുന്നെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇതു തുടര്‍ന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ദീര്‍ഘദര്‍ശിത്വമില്ലായ്മയും സാധ്യതകളെപ്പറ്റി വേണ്ടത്ര പഠനം നടത്താത്തതും മെറ്റല്‍ ഇന്‍ഡ സ്ട്രീസിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമായി. സ്ഥാപനം നിലനിര്‍ ത്തിക്കൊണ്ടു പോകുന്നതിനുള്ള പുതിയ പ്രൊ ജക്ടുകള്‍ പലതും കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല.
ആധുനികവത്കരിക്കപ്പെട്ട കാര്‍ഷികമേഖലയ്ക്ക് ആവശ്യമായ പുതിയ കാര്‍ഷികോത്പന്നങ്ങള്‍ ഉദ്പാ ദിക്കുന്നതിലൂടെയും ഉത്പന്ന ങ്ങളുടെ വൈവിധ്യവത്ക്കര ണത്തിലൂടെയും മാത്രമേ മെറ്റല്‍ ഇന്‍ഡ സ്ട്രീസിനെ നിലനിര്‍ത്താനാകൂവെന്ന് എംഎല്‍എ പറഞ്ഞു. ആവശ്യമായ പഠനങ്ങള്‍ നടത്തി സ്ഥാപനം നിലനിര്‍ത്തുന്നതിനുള്ള എല്ലാ ശ്രമവും നടത്തുമെന്നും പി.കെ.ശശി എം.എല്‍.എ പറഞ്ഞു.