നടൻ സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃതാ സിംഗിന്റെയും മകൾ സാറാ അലി ഖാൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ യാത്രകളും കുടുംബചിത്രങ്ങളുമൊക്കെ സാറ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.
സാറ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം സൈബർ ലോകത്തെ സദാചാരവാദികളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
സഹോദരൻ ഇബ്രാഹിം അലി ഖാന് പിറന്നാളാശംസ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രം സാറ ബിക്കിനി വേഷത്തിൽ സഹോദരനൊപ്പം നിൽക്കുന്നതായിരുന്നു. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.
അതേസമയം സാറയെ അനുകൂലിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സ്വിമ്മിങ് പൂളിൽ സഹോദരനോടൊപ്പം ബിക്കിനി വേഷത്തിൽ നിൽക്കുന്നതിൽ തെറ്റെന്താണുള്ളതെന്നും സദാചാരം പറയുന്നവരുടെ മനസിനാണ് കുഴപ്പമെന്നും സാറയെ അനുകൂലിക്കുന്നവർ പറയുന്നു.
അതേസമയം വിമർശനങ്ങൾക്കെതിരെ സാറാ അലി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.