തത്തേങ്ങലം കരിമന്‍കുന്ന് ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് സാമൂഹ്യവിരുദ്ധകേന്ദ്രം മ

pkd-corestമണ്ണാര്‍ക്കാട്:തത്തേങ്ങലം കരിമന്‍കുന്ന് ഫോറസ്റ്റ് ഔട്ട്്‌പോസ്റ്റ് സാമൂഹ്യവിരുദ്ധരുടെ താവളമായി. സൈലന്റ്‌വാലി മലനിരകളുടെ താഴ്‌വരയായ ഇവിടെ വനംവകുപ്പിന്റെ ഏക ചെക്ക്‌പോസ്റ്റും ഇതാണ്. നിലവില്‍ മദ്യപര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് ഇവിടെ വിഹരിക്കുകയാണ്. വനംവകുപ്പിന്റെ സ്ഥലത്തുള്ള ഔട്ട്‌പോസ്റ്റ് ആയതിനാല്‍ പുറത്തുനിന്നുള്ളവര്‍ ഇവിടേയ്ക്ക് ശ്രദ്ധിക്കാറില്ലത്രേ. വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലിക്കകത്താണ് കേന്ദ്രം. നാലുവര്‍ഷംമുമ്പ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയെതുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌പോസ്റ്റ് തത്തേങ്ങലത്തെ പഴയ കെഎസ്ഇബി ഓഫീസിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

രാത്രികാലത്ത് പ്രദേശത്തുകാരല്ലാത്തവര്‍ ഇവിടെയെത്തി മദ്യപാനവും ഉച്ചത്തിലുള്ള സംസാരവും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേക്കുറിച്ച് പോലീസില്‍ പരാതി നല്കിയിട്ടും ഫലമുണ്ടായില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.സാമൂഹ്യവിരുദ്ധര്‍ ഔട്ട്‌പോസ്റ്റിന്റെ വാതിലും ജനലുമെല്ലാം തകര്‍ത്ത് മിക്ക സാധനങ്ങളും ഇവിടെനിന്നും മോഷ്ടിച്ചു. വനംവകുപ്പിന്റെ മൂക്കിനുതാഴെ നടക്കുന്ന സംഭവങ്ങള്‍ പോലീസും വകുപ്പ് ഉദ്യോഗസ്ഥരും കണ്ടില്ലെന്നു നടിക്കുകയാണ്. എത്രയുംവേഗം ഔട്ട്‌പോസ്റ്റ് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts