ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ ചാവേറാക്രമണം. രണ്ടു സുരക്ഷാഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കളുമായെത്തിയ ചാവേര്‍ കോണ്‍സുലേറ്റിനു മുന്നില്‍വച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റതായി വിവരമില്ല. യുഎസ് കോണ്‍സുലേറ്റിലെ ജീവനക്കാരെ മറ്റൊരു സ്ഥലത്തേക്കു മാറ്റി. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇന്നാണ് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കയിലെ വിവിധയിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുമെന്ന ഐഎസ് ഭീഷണി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം ദിനമാണ് അമേരിക്കയ്ക്കെതിരേ ചാവേറുകള്‍ ആക്രമണം നടത്തുന്നത്. 2004ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടിരുന്നു.