താരസുന്ദരി നയന്‍താര വിവാഹിതയായി ? വിവാഹം നടന്നത് അമ്പലത്തില്‍ വച്ചെന്ന് സൂചന…

ലേഡി സൂപ്പര്‍താരം നയന്‍താര വിവാഹിതയായതായി സൂചന. നടനും സംവിധായകനുമായ വിഘ്നേശ് ശിവനുമായി പ്രണയത്തിലായ നടിയുടെ വിവാഹം കഴിഞ്ഞതായി മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ തമിഴ്നാട്ടിലെ ഒരു അമ്പലത്തില്‍ വെച്ച് നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരായി എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ് താരങ്ങളുടെ ആഗ്രഹമെന്ന് നേരത്തെ പങ്കുവച്ചിരുന്നു.

പ്രമുഖ വിനോദ സൈറ്റായ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നടിയുടെ വിവാഹ വാര്‍ത്ത പുറത്തെത്തിയതോടെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

Related posts

Leave a Comment