മൃഗങ്ങള്‍ക്കു വേണ്ടി സണ്ണി

sunny120716എന്തിനും ഏതിനും കയറി അഭിപ്രായം പറയുന്ന നിരവധി സെലിബ്രിറ്റികളെ നമ്മുക്കറിയാം. അവര്‍ എല്ലാം തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തങ്ങളുടെ അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് പൊല്ലാപ്പ് പിടിച്ചിട്ടുമുണ്ട്. അവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തയാകുകയാണ് നടി സണ്ണി ലിയോണ്‍. ചെയ്ത സിനിമകളും ഗ്ലാമര്‍ പ്രകടനങ്ങളും ഒരുപാട് പൊല്ലാപ്പ് പിടിപ്പിച്ചിട്ടുണ്ടെങ്കിലും അഭിപ്രായങ്ങളില്‍ പക്വത പാലിക്കാന്‍ സണ്ണിയെന്നും ശ്രമിക്കാറുണ്ട്.   അടുത്തിടെ ഒരാള്‍ നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതിനെതിരേ കഴിഞ്ഞ ദിവസം സണ്ണി പ്രതികരിക്കുയുണ്ടായി. മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍  മാനസികമായി തകരാറുള്ളവരാണെന്നും ഇനിയെങ്കിലും ഭീരുക്കളെപ്പോലെ പെരുമാറാതെ മനുഷ്യരായി ജീവിക്കാന്‍ പഠിക്കുകയാണ് വേണ്ടതെന്നുമാണ് സണ്ണി ലിയോണ്‍ അഭിപ്രായപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരും സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് സണ്ണിയും ഇത്തരത്തില്‍ പ്രതികരിച്ചത്.

Related posts