തോമസ് ആന്റണിയുടെ കണ്ണുകള്‍ ഇനിയും പ്രകാശിക്കും

KTM-EYEചങ്ങനാശേരി: കഴിഞ്ഞ ദിവസം നിര്യാതനായ മാര്‍ക്കറ്റിലെ ഐശ്വര്യ ട്രേഡിംഗ് സ്ഥാപന ഉടമയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായിരുന്ന തോമസ് ആന്റണി കരുവേലിത്തറയുടെ കണ്ണുകള്‍ ദാനം ചെയ്തു. ബന്ധുക്കളുടെ അനുമതിയോടെ കാരിത്താസ് ആശുപത്രി അധികൃതര്‍ കണ്ണുകള്‍ ശേഖരിച്ചു. തോമസ് ആന്റണിയുടെ സംസ്കാരം ഇന്ന് 2.30ന് വെരൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുവരെ കടകളടക്കുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

തോമസ് ആന്റണിയുടെ നിര്യാണത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുശോചിച്ചു. അലന്‍ ജെ.മാത്യു വ്യാപാര ഭവനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിന്റെ വ്യാപാര സമൂഹം ഉള്‍പ്പെടെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആദരവ് അര്‍പ്പിച്ചു. തുടര്‍ന്ന് വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സതീശ് വലിയവീടന്‍ അധ്യക്ഷത വഹിച്ചു. ബിജു ആന്റണി, ആര്‍.ബാലകൃഷ്ണകമ്മത്ത്, നിരീഷ് തോമസ്, ടി.കെ.അന്‍സര്‍, കെഎച്ചഎം ഇസ്മായില്‍, സാംസണ്‍ വലിയപറമ്പില്‍, രാജന്‍ തോപ്പില്‍, ജോണ്‍സണ്‍ ജോസഫ്, സണ്ണി നെടിയകാലാപ്പറമ്പില്‍, എം.അബ്ദുള്‍ നാസര്‍, മുഹമ്മദ് നവാസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts