യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ച്-വാവ്‌റിങ്ക പോരാട്ടം

sp-jokovichന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് സെര്‍ബിയയുടെ നൊവാക് ജോക് കോവിച്ച്- വിറ്റ്‌സര്‍ലന്‍ ഡിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്ക പോരാട്ടം. സെമിയില്‍ പത്താം സീഡ് ഫ്രാന്‍സിന്റെ ഗയേല്‍ മോന്‍ഫിസിനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് കലാശപോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍: 6-3 6-2 3-6 6-2. മറ്റൊരു സെമിയില്‍ ആറാം സീഡ് ജപ്പാന്റെ കെയി നിഷികോരിയെ കീഴടക്കിയാണ് വാവ്‌റിങ്ക ഫൈനലില്‍ എത്തിയത്. സ്‌കോര്‍: 4-6 7-5 6-4 6-2.

മൂന്നാം യുഎസ് ഓപ്പണ്‍ കിരീടവും 13-ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടവുമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ കീഴടക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് വാവ്‌റിങ്ക പോരാട്ടത്തിനിറങ്ങുന്നത്.

Related posts