ആലപ്പുഴ: പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി. 65 വയസുള്ള സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. മകൻ സെബിൻ ക്രിസ്റ്റിയെ (26) പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് കട്ടിലിൽ നിന്നു വീണു മരിച്ചു എന്നാണ് സെബിൻ എല്ലാവരോടും പറഞ്ഞത്.
എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മരണകാരണം അതല്ലായെന്ന് മനസിലായത്. കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ ഒരു ദിവസം മുൻപാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സെബാസ്റ്റ്യന്റേത് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നാലെ വിശദമായ ചോദ്യം ചെയ്യലിൽ താനാണ് പിതാവിനെ കൊന്നതെന്ന് സെബിൻ സമ്മതിക്കുകയായിരുന്നു.
സെബിൻ മയക്കു മരുന്നിന് അടിമയാണ്. വീട്ടിൽ പതിവായി ഇയാൾ വഴക്ക് ഉണ്ടാക്കുമായിരുന്നു. വാക്കർ കൊണ്ടാണ് സെബിൻ പിതാവിനെ അടിച്ചുകൊന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി