പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം: ജനകീയ ശുചിത്വ യജ്ഞം 15ന്

klm-vallamkaliകൊല്ലം :നവംബര്‍ ഒന്നിന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായി അഷ്ടമുടി കായലും കായല്‍ പരിസരങ്ങളും മാലിന്യ മുക്തമാക്കുന്നതിന് ഒക്‌ടോബര്‍ 15ന് ജനകീയ ശുചിത്വ യജ്ഞം നടത്താന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ അധ്യക്ഷതയില്‍ കളകടറേറ്റില്‍ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ജില്ലയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം വിദ്യാര്‍ഥികളെയും യുവജനങ്ങളെയും യജ്ഞത്തിന്റെ ഭാഗമാക്കും. ജില്ലാ ഭരണകൂടം, കൊല്ലം കോര്‍പ്പറേഷന്‍, ഡിടി പി സി, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശുചിത്വ പരിപാടി സംഘടിപ്പിക്കുന്നത്. ജലോത്സവത്തില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ പ്രധാന ചുണ്ടന്‍ വള്ളങ്ങളെയും മറ്റ് വിഭാഗങ്ങളിലെ വള്ളങ്ങളെയും അണിനിരത്തും.

ട്രാക്കുകളുടെ ആഴം കൂട്ടുന്നത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതിനും ഡ്രഡ്ജിംഗ് ആവശ്യമെങ്കില്‍ അടിയന്തരമായി നടത്തുന്നതിനും ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ യോഗം ചുമതലപ്പെടുത്തി. പ്രസിഡന്റ്‌സ് ട്രോഫി നടക്കുന്ന കായല്‍തീരം ഉത്സവമേഖലയായി പ്രഖ്യാപിക്കണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി നിര്‍ദേശിച്ചു. ജലോത്സവത്തിന്റെ ഭാഗമായി നവംബര്‍ ഒന്നു വരെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. സുവനീര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലോത്സവ സ്മരണികയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ജലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പി}ായി വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.ടൂറിസം വകുപ്പിന് വേണ്ടി ഇന്‍വിസ് മള്‍ട്ടി മീഡിയ നിര്‍മിച്ച സാഗാ ഓഫ് കൊല്ലം, ഡെസ്റ്റിനേഷന്‍ കൊല്ലം എന്നീ ഹ്രസ്വ ചിത്രങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. കെ സോമപ്രസാദ് എം പി, എം എല്‍ എ മാരായ എം നൗഷാദ്, എം മുകേഷ്, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കളക്ടര്‍ മിത്ര റ്റി, അസിസ്റ്റന്റ് കളക്ടര്‍ ആശാ അജിത്ത്, വിവിധ കമ്മിറ്റി ചെയര്‍മാന്‍മാന്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts