തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അടുത്തിടെയാണ് താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുകോണും അറിയിച്ചത്. ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ വാർത്ത ഏറ്റെടുത്തത്. എന്നാലിതാ എങ്ങനെയാണ് കുഞ്ഞിനെ സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ദീപിക എപ്പോഴും തനിക്ക് കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ വസ്ത്രം ധരിക്കുന്നയാളാണ്. പ്രത്യേകിച്ചും യാത്രകളില്‍. ദീപിക തന്നെ അക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ ദീപികയെ എയര്‍പോര്‍ട്ടില്‍ കണ്ടെങ്കിലും ഗര്‍ഭിണി ആണെന്ന തരത്തില്‍ തോന്നുന്നില്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഇളം ബ്രൗണ്‍ നിറത്തിലുള്ള വളരെ ലൂസായ ഷര്‍ട്ട് ഇട്ട ദീപിക ഗര്‍ഭിണിയാണോ എന്ന് മനസിലാകുന്നില്ലെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ദീപിക പദുകോൺ ഗര്‍ഭിണി അല്ലെന്നും ആണെന്നുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അംബാനി കുടുംബത്തിലെ വിവാഹ പരിപാടിയില്‍ പങ്കെടുത്ത ദീപികയെ കണ്ടാലും ഗര്‍ഭിണിയാണെന്ന് തോന്നുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവില്‍ നടക്കുന്ന ചര്‍ച്ച. ദീപികയെ കണ്ടിട്ട് ഗര്‍ഭിണിയാണെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ അവര്‍ വാടകഗര്ഭധാരണത്തിലൂടെയായിരിക്കും കുഞ്ഞിനെ സ്വീകരിക്കുന്നത് എന്നുമാണ് ഒരു വിഭാഗം പറയുന്നത്.
പല താരങ്ങളും പ്രൊഫഷനും കരിയറും കണക്കിലെടുത്ത് നേരത്തെ തന്നെ എഗ് ഫ്രീസിംഗ് (അണ്ഡം സൂക്ഷിച്ചുവയ്ക്കല്) പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇന്ന് എഗ്ഗ് ഫ്രീസിംഗ് എന്ന് പറയുന്നത് വളരെ സര്‍വസാധാരണമായ കാര്യമായി മാറുകയും ചെയ്തിട്ടുണ്ട്. നയന്‍താരയും വിഗ്നേഷ് ശിവനും തങ്ങളുടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചതും വാടക ഗര്‍ഭധാരണത്തിലൂടെയാണ്.
മുന്‍ മിസ് വേള്‍ഡും ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയും സറോഗസിയിലൂടെ കുഞ്ഞിനെ സ്വീകരിച്ച വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിരാട് കോലിയും അനുഷ്ക ശര്‍മയും രണ്ടാമത് ഒരു കുഞ്ഞിനും കൂടി ജന്മം നല്‍കിയിരുന്നു. ഇതും സറോഗസിയിലൂടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരങ്ങള്‍ ഇത് സംബന്ധിച്ചൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
എന്തായാലും ഇതിനുപിന്നാലെയാണ് അച്ഛനും അമ്മയുമാകാന്‍ പോവുകയാണെന്ന വിവരം ദീപികയും രണ്‍വീറും അറിയിച്ചിരിക്കുന്നത്. സറോഗസി താരങ്ങള്‍ക്കിടയില്‍ ഇന്ന് വളരെ സാധാരമായി വരുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ടെന്നതാണ് മറ്റൊരു കാര്യം നയന്‍താര അടക്കം സറോഗസിയിലൂടെ കുഞ്ഞിന സ്വീകരിച്ച പല താര ദമ്പതിമാരെയും അധിക്ഷേപിച്ചുകൊണ്ടും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരാറുണ്ട്. സറോഗസിയിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്നത് ശരിയായ രീതിയില്ലെന്നാണ് ഇത്തരക്കാരുടെ പക്ഷം. എന്തായാലും ആരാധകര്‍ രണ്‍വീറിന്റെയും ദീപികയുടെയും കുഞ്ഞിനെ കാത്തിരിക്കുകയാണ് ആരാധകർ.