സ്വർണത്തിന് വേണ്ടി കൊലപാതകങ്ങൾ നടക്കുന്ന കാലമാണിത്. റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ദിവസംതോറും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാപ്പകൽ യുവതിയുടെ താലിമാല അടിച്ചുമാറ്റുന്ന സംഭവമാണ് വീഡിയോയിൽ.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം. റോഡിൽ റീൽ ചെയ്യുകയായിരുന്ന യുവതിയുടെ മാലയാണ് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാൾ പിടിച്ചു പറിച്ചത്.
എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ബൈക്കിലെത്തിയ ആൾ മാലയും കൊണ്ട് പോയിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ്.
യുവതി വീഡിയോയിൽ റോഡിൽ നിന്നും റീൽ ഷൂട്ട് ചെയ്യുന്നത് കാണാം. അതിനായി റോഡിലൂടെ യുവതി നടന്നുവരികയാണ്. വീഡിയോ മറ്റാരോ ആണ് ഷൂട്ട് ചെയ്യുന്നത്. പെട്ടന്ന് തന്നെ അവിടേക്ക് ഒരു ബൈക്ക് എത്തുകയും ഉടനടി യുവതിയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ച് ബൈക്കിലെത്തിയ ആൾ പോയിക്കഴിഞ്ഞിരുന്നു.
REEL के साइड इफैक्ट –
— Sachin Gupta (@SachinGuptaUP) March 24, 2024
UP के जिला गाजियाबाद में एक महिला सड़क पर REEL बनवा रही थी। बाइक सवार बदमाश आया और चेन लूटकर फरार हो गया। pic.twitter.com/THRcfo8OiW
