റോ​ഡി​ൽ റീ​ൽ ഷൂ​ട്ടിം​ഗ്, ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈറൽ

സ്വ​ർ​ണ​ത്തി​ന് വേ​ണ്ടി കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്. റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഇപ്പോൾ. ദി​വ​സം​തോ​റും ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞെ​ട്ടി​ക്കു​ന്ന അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യു​ടെ താ​ലി​മാ​ല അ​ടി​ച്ചു​മാ​റ്റു​ന്ന സംഭവമാണ് വീഡിയോയിൽ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ൽ റീ​ൽ ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മാ​ല​യാ​ണ് അ​തു​വ​ഴി ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന ഒ​രാ​ൾ പി​ടി​ച്ചു പ​റി​ച്ച​ത്.

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ ബൈ​ക്കി​ലെ​ത്തി​യ ആ​ൾ മാ​ല​യും കൊ​ണ്ട് പോ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

യു​വ​തി വീ​ഡി​യോ​യി​ൽ റോ​ഡി​ൽ നി​ന്നും റീ​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​ത് കാ​ണാം. അ​തി​നാ​യി റോ​ഡി​ലൂ​ടെ യു​വ​തി ന​ട​ന്നു​വ​രി​ക​യാ​ണ്. വീ​ഡി​യോ മ​റ്റാ​രോ ആ​ണ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. പെ​ട്ട​ന്ന് ത​ന്നെ അ​വി​ടേ​ക്ക് ഒ​രു ബൈ​ക്ക് എ​ത്തു​ക​യും ഉ​ട​ന​ടി യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യും പൊ​ട്ടി​ച്ച് ബൈ​ക്കി​ലെ​ത്തി​യ ആ​ൾ പോ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. 

Related posts

Leave a Comment