രാ​ഹു​ലും ആ​നി രാ​ജ​യും വി​സി​റ്റിം​ഗ് വി​സ​ക്കാ​ർ; ഞാ​ൻ സ്ഥി​രം വി​സ​ക്കാ​ര​നെന്ന് കെ. സു​രേ​ന്ദ്ര​ൻ


തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​യും ആ​നി​രാ​ജ​യും വ​യ​നാ​ട്ടി​ലെ വി​സി​റ്റിംഗ് വി​സ​ക്കാ​രാ​ണെ​ന്നും താ​ന്‍ അ​വി​ട​ത്തെ സ്ഥി​രം വി​സ​ക്കാ​ര​നാ​ണെ​ന്നും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍.

വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വെ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു താ​നെ​ന്നും എ​ന്നാ​ല്‍, ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര​നേ​തൃ​ത്വം ത​ന്നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം വേ​ണം എ​ന്ന പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വം ഏ​റ്റെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ വ​യ​നാ​ട്ടി​ല്‍ ക​ന​ത്ത പോ​രാ​ട്ട​മാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment