കൊച്ചി: മലയാളത്തിന്റെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതി നേടിയ വീരം ഉടന്‍ തീയറ്ററുകളില്‍ എത്തും. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു 35 കോടിയാണു മുതല്‍മുടക്ക്. ചിത്രത്തിലെ നായകന്‍ കുനാല്‍ കപൂറും നായിക ദിവീന താക്കൂറും മറ്റു താരങ്ങളും ചേര്‍ന്നു കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ട്രെയിലര്‍ പുറത്തിറക്കി.
കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ഈ ചിത്രമെന്നും വെല്ലുവിളിയായി ഏറ്റെടുത്താണു താന്‍ ഈ മലയാളചിത്രത്തിലേക്കു വന്നതെന്നും കുനാല്‍ കപൂര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ അനിര്‍വചനീയ നിമിഷങ്ങളാണിതെന്നു സംവിധായകന്‍ ജയരാജും പറഞ്ഞു.
നിര്‍മാതക്കളായ സിയാദ്‌കോക്കര്‍, സാബു ചെറിയാന്‍, എവര്‍ഷൈന്‍മണി തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്നു പോസ്റ്റര്‍ റിലീസ് ചെയ്തു. ഷാജികൈലാസ്, ലാല്‍ജോസ്, സിദ്ധാര്‍ഥ് ഭരതന്‍, റോബിന്‍ തിരുമല, ബ്ലസി, റോഷന്‍ ആന്‍ഡ്രൂസ്, ജിത്തു ജോസഫ്, തമ്പി കണ്ണന്താനം, നിതിന്‍ രഞ്ജിപണിക്കര്‍, ഡോ. ബിജു തുടങ്ങിയ പ്രശസ്തരായ സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.
എല്‍.ജെ. ഫിലിംസാണു ചിത്രം തീയറ്റുകളില്‍ എത്തിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തില്‍ ചന്തു എന്ന മുഖ്യകഥാപാത്രത്തെയാണു കുനാല്‍ അവതരിപ്പിക്കുന്നത്. ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണു വീരം. ഷേക്‌സ്പിയറിന്റെ നാടകങ്ങളെ ആസ്പദമാക്കി തയാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ തയാറാക്കുന്ന വീരം ഈ വര്‍ഷം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അര്‍ജുനന്‍ മാസ്റ്റാണ്. കാവാലം നാരായണപണിക്കരുടേതാണു ഗാനരചന.
