ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ വംശജായ ആരോഗ്യ വിദഗ്ധൻ ഡോ. അവിനീഷ് റെഡിയുടെ പഠനമാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ദീർഘായുസ് കൈവരിക്കുന്നതിൽ ശാരീരിക ആരോഗ്യം മാത്രമല്ല വൈജ്ഞാനിക ആരോഗ്യവും പ്രധാനമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.
വൈജ്ഞാനിക ആരോഗ്യം ഒരാളുടെ വ്യക്തിപരവും തൊഴിൽപരവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ ഒമേഗ-3 സപ്ലിമെന്റുകളും ബി 12, ബി 9, ബി 6 പോലുള്ള ബി വിറ്റാമിനുകളും ഡോ. റെഡി ശിപാർശ ചെയ്യുന്നു.
പച്ചക്കറികൾ കഴിക്കുന്നതാണ് ശരീരത്തിനും മനസിനും ഉത്തമമെന്നും എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുന്നത് തലച്ചോറിനെ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.