കാര്യസ്ഥൻ, തേജാഭായ് എന്നീ രണ്ട് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഖില ശശിധരന്. അഭിനയത്തിൽ നിന്നും കുറച്ച് ഇടവേള എടുത്തിരുന്നെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ ഇത്രയും നാള് താൻ എവിടെയായിരുന്നു എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഖില.
സിനിമകൾ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാരണങ്ങളുണ്ട്. നമ്മൾക്കുള്ള താൽപര്യവും കംഫർട്ടും എല്ലാം. സിനിമയെന്നത് ഒരുപാട് ഫാക്ടേർസ് ഒത്തുവന്നിട്ട് സംഭവിക്കുന്ന കാര്യമാണ്.
സിനിമ കഴിഞ്ഞിട്ടും ഞാൻ ആക്ടീവായിരുന്നു. ഒരുപാട് ഷോകൾ ചെയ്തിരുന്നു. പക്ഷെ പിന്നീട് വന്ന വാർത്തകൾ കാരണം ആളുകളുടെ മനസിൽ അങ്ങനെയൊരു പിക്ചർ വന്നു എന്ന് തോന്നുന്നു. കാര്യസ്ഥനും തേജാഭായി ആൻഡ് ഫാമിലി കഴിഞ്ഞ് ഈ കുട്ടിയെ കണ്ടില്ലെന്ന ചിത്രം വന്നെന്ന് തോന്നുന്നു. പിന്നെ അഞ്ചര വർഷം മുംബൈയിലായിരുന്നു.
കലാപരമായ എന്റെ ജീവിതം തുടർന്ന് കൊണ്ടേയിരുന്നു. മുംബൈയിൽ വച്ച് കഥക് പഠിച്ചു. സ്റ്റേജിൽ പെർഫോം ചെയ്യണമെന്ന് ഗുരു പറഞ്ഞു. ഒരുപാട് പെർഫോം ചെയ്തു. ഇപ്പോഴും അത് തുടരുന്നുണ്ട്. കല്യാണം കഴിച്ചിട്ടില്ല, അത് ഒത്തുവന്നില്ല.
വിവാഹം നിർബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. എനിക്ക് പൂർണത നൽകാൻ ഒരാൾ വേണമെന്ന് തോന്നുന്നില്ല. എന്തെങ്കിലും ശൂന്യത നികത്താൻ വേണ്ടിയാണോ വിവാഹം എന്ന് ചോദിച്ചാൽ എനിക്കങ്ങനെയൊരു ഫീലിംഗ് ഇല്ല. എന്നാൽ ജീവിതത്തിലേക്ക് അർഥവത്തായ ഒന്നായി മാറുമെങ്കിൽ വിവാഹം ചെയ്യും എന്ന് അഖില ശശിധരൻ.