ഹരിയാനയിലെ റോഹ്ത്തക്കിൽ നടന്ന ദേശീയ മുയ്തായി ചാമ്പ്യൻഷിപ്പിൽ ഏഴു വയസുകാരൻ അഥർവിന് സ്വർണം. മാവേലിക്കര ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അഥർവ് കേരളത്തിനുവേണ്ടി 30 കിലോഗ്രാമിൽ തഴെയുള്ളവരുടെ വിഭാഗത്തിലാണ് സ്വർണം നേടിയത്. കഴിഞ്ഞ പെൻകാക് സിലാട്ട് സ്റ്റേറ്റ് ബീച്ച് ചാമ്പ്യൻഷിപ്പിലും നിൻജ ആൻഡ് കിക്ക് ബോക്സിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു.
ഇന്റർനാഷണൽ അക്കാദമി ഓഫ് നിൻജ ആൻഡ് കിക്ക് ബോക്സിംഗ് അസോസിയേഷൻ പരിശീലകൻ കെ. രാജേഷ് കുമാറിന്റെ ശിക്ഷണത്തിൽ അഞ്ചു വയസു മുതൽ അക്കാദമിയിൽ പരിശീലിക്കുന്നു. ജൂൺ 28, 29 തീയതികളിൽ നടക്കുന്ന പെൻകാക് സിലാട്ട് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ് അഥർവ്. മാവേലിക്കര കോളാറ്റ് വീട്ടിൽ മുരുകന്റെയും അജ്നയുടെയും മകനാണ്.