ചണ്ഡീഗഢ്: കാണാതായ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാനയിലെ പ്രശസ്ത മോഡൽ ശീതൾ (27) എന്ന സിമ്മി ചൗധരിയെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ഇന്നലെ സോനിപത് ജില്ലയിലെ ഖാർഖോഡയിലെ റിലയൻസ് കനാലിൽനിന്നാണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മൃതദേഹം കണ്ടെടുത്തത്. ഒരു സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ശീതൾ. സംഭവത്തിൽ അവരുടെ കാമുകൻ ഇസ്രാന സ്വദേശിയായ സുനിലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.