പത്തനംതിട്ട: ഒളിവില്‍ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ എസ്. സജിത്താണ് (29) പിടിയിലായത്. പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു താമസിച്ചുവരികയായിരുന്നു.
16 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.വനത്തിനുള്ളില്‍ മെഡിക്കല്‍ ക്യാമ്പിനു പോയ സംഘമാണ് സംഭവം പുറത്തറിയിച്ചത്്. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ഡിഎന്‍എ പ്രൊഫൈലിങ് നടത്തുന്നതിനായി കുട്ടിയുടെ രക്തസാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശേഖരിച്ച് പോലീസ് ഫോറെന്‍സിക് ലാബിലേക്ക് അയച്ചിരുന്നു.
പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റാന്നി ഡിവൈഎസ്പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.