അഭിനയജീവിതത്തിൽ വഴിത്തിരിവായതു രോമാഞ്ചത്തിലെ മുകേഷാണ്. റീൽ കണ്ടിട്ടാണ് എന്നെ കാസ്റ്റ് ചെയ്തത്. മികച്ച പുതുമുഖ നടനുള്ള സൈമ അവാർഡ് നേടിത്തന്നത് മുകേഷാണ്. എല്ലാവരും കോട്ട് ഇട്ടു പോകുന്ന പരിപാടിയാണല്ലോ സൈമ അവാർഡ്. എനിക്കതു സെറ്റാവില്ല. അവസാനം ഡൈ ചെയ്ത കേരള മുണ്ട് ഉടുത്തങ്ങു പോയി.
വിവിധ ഭാഷകളിലെ താരങ്ങൾ വരുന്ന പരിപാടിയാണ്. ആർക്കും എന്റെ പേരറിയില്ലെങ്കിലും എന്നെ കാണുമ്പോൾ രോമാഞ്ചാം എന്നു പറയുന്നുണ്ട്. അപ്പോൾ കിട്ടുന്നൊരു രോമാഞ്ചമുണ്ടല്ലോ. വാഴയിലെ അജോ തോമസും ഒരുപാടു പേർക്കു കണക്ട് ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു -സിജു സണ്ണി