ജെ​സി കൊ​ല​പാ​ത​ക കേ​സ്; ജെ​​സി​​യു​​ടെ ഫോ​​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലെ കു​​ള​​ത്തി​​ൽ​നി​​ന്ന് ക​​ണ്ടു​​കി​​ട്ടി

അ​​തി​​ര​​മ്പു​​ഴ: പ​​ട്ടി​​ത്താ​​ന​​ത്ത് ഭ​​ർ​​ത്താ​​വ് സാം ​​കെ. ജോ​​ർ​​ജ് ശ്വാ​​സം​മു​​ട്ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി കൊ​​ക്ക​​യി​​ൽ ത​​ള്ളി​​യ ജെ​​സി​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ൺ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലെ പാ​​റ​​ക്കു​​ള​​ത്തി​​ൽ​നി​​ന്ന് ക​​ണ്ടു​കി​​ട്ടി.

സ്കൂ​ബാ ഡൈ​​വിം​​ഗ് സം​​ഘം ആ​​ഴ​​മേ​​റി​​യ കു​​ള​​ത്തി​​ൽ ദീ​​ർ​​ഘ​​നേ​​രം ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ലാ​​ണ് ഫോ​​ൺ ക​​ണ്ടെ​​ത്താ​​നാ​​യ​​ത്.

കേ​​സി​​ലെ നി​​ർ​​ണാ​​യ​​ക തെ​​ളി​​വാ​​ണ് ഈ ​​ഫോ​​ൺ. ഫോ​​ൺ ജെ​​സി​​യു​​ടേ​​താ​​ണെ​​ന്ന് പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഭാ​​ര്യ​​യെ ശ്വാ​​സം​​മ​​ട്ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തി കൊ​​ക്ക​​യി​​ൽ ത​​ള്ളി​​യ ശേ​​ഷം കാ​​മ്പ​​സി​ലെ​​ത്തി​​യ പ്ര​​തി കാ​​മ്പ​​സി​​ലെ പാ​​റ​​ക്കു​​ള​​ത്തി​​ൽ ഫോ​​ൺ ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഫോ​​ൺ കാ​​മ്പ​​സി​​ലെ പാ​​റ​​ക്കു​​ള​​ത്തി​​ൽ ഉ​​പേ​​ക്ഷി​​ച്ചെ​​ന്ന മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു തെ​​ര​​ച്ചി​​ൽ. ഇ​​തോ​​ടൊ​​പ്പം മ​​റ്റൊ​​രു ഫോ​​ണി​​നു​കൂ​​ടി വേ​​ണ്ടി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഈ ​​ഫോ​​ണി​​നാ​​യി വീ​​ണ്ടും തെ​​ര​​ച്ചി​​ൽ ന​​ട​​ത്തും.

Related posts

Leave a Comment