തിരുവനന്തപുരം: ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടേയെന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിനെതിരെയായിരുന്നു ശിവന്‍കുട്ടി മറുപടി.
കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.
വട്ടവടയില്‍ പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോടായിരുന്നു സുരേഷ് ഗോപി ശിവൻകുട്ടിയെ പരിഹസിച്ച് മറുപടി നല്‍കിയത്.

