സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണു; ഇ​ന്ത്യ​യ്ക്ക് ഞെ‌​ട്ടി​ക്കു​ന്ന തോ​ൽ​വി

കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ഞെ‌​ട്ടി​ക്കു​ന്ന തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93 റ​ൺ​സി​ന് ഒ​മ്പ​തു​വി​ക്ക​റ്റും ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ൻ ശു​ഭ്‌​മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റ​തി​നാ​ൽ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 159, 153 ഇ​ന്ത്യ 189, 93. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റാ​ണ് (31) ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍ .അ​ക്സ​ര്‍ പ​ട്ടേ​ൽ (26), ര​വീ​ന്ദ്ര ജ​ഡേ​ജ (18), ധ്രു​വ് ജു​റെ​ൽ (13) മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്‌​പി​ന്ന​ർ സി​മോ​ൺ ഹാ​ർ​മ​റാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഇ​ന്ത്യ​യു​ടെ അ​ന്ത​ക​നാ​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ലും ഹാ​ർ​മ​ർ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഹാ​ർ​മ​റി​നു പു​റ​മെ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മാ​ർ​ക്കോ യാ​ൻ​സ​നും കേ​ശ​വ് മ​ഹാ​രാ​ജും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ക​ഥ​ക​ഴി​ച്ച​ത്. നേ​ര​ത്തേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 153 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പ്ര​തി​രോ​ധം തീ​ർ​ത്ത ക്യാ​പ്റ്റ​ൻ ടെം​ബ ബ​വു​മ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് (55) പ്രോ​ട്ടീ​സി​നെ 150 ക​ട​ത്തി​യ​ത്. നാ​ല് ബൗ​ണ്ട​റി​യ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും കു​ല്‍​ദീ​പ് യാ​ദ​വും സി​റാ​ജും ര​ണ്ടു വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 1 – 0ന് ​മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 22ന് ​ഗു​വാ​ഹ​ത്തി​യി​ല്‍ ന​ട​ക്കും. കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ഞെ‌​ട്ടി​ക്കു​ന്ന തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93 റ​ൺ​സി​ന് ഒ​മ്പ​തു​വി​ക്ക​റ്റും ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ൻ ശു​ഭ്‌​മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റ​തി​നാ​ൽ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 159, 153 ഇ​ന്ത്യ 189, 93. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റാ​ണ് (31) ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍ .അ​ക്സ​ര്‍ പ​ട്ടേ​ൽ (26), ര​വീ​ന്ദ്ര ജ​ഡേ​ജ (18), ധ്രു​വ് ജു​റെ​ൽ (13) മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്‌​പി​ന്ന​ർ സി​മോ​ൺ ഹാ​ർ​മ​റാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഇ​ന്ത്യ​യു​ടെ അ​ന്ത​ക​നാ​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ലും ഹാ​ർ​മ​ർ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഹാ​ർ​മ​റി​നു പു​റ​മെ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മാ​ർ​ക്കോ യാ​ൻ​സ​നും കേ​ശ​വ് മ​ഹാ​രാ​ജും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ക​ഥ​ക​ഴി​ച്ച​ത്. നേ​ര​ത്തേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 153 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പ്ര​തി​രോ​ധം തീ​ർ​ത്ത ക്യാ​പ്റ്റ​ൻ ടെം​ബ ബ​വു​മ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് (55) പ്രോ​ട്ടീ​സി​നെ 150 ക​ട​ത്തി​യ​ത്. നാ​ല് ബൗ​ണ്ട​റി​യ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും കു​ല്‍​ദീ​പ് യാ​ദ​വും സി​റാ​ജും ര​ണ്ടു വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 1 – 0ന് ​മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 22ന് ​ഗു​വാ​ഹ​ത്തി​യി​ല്‍ ന​ട​ക്കും.

Related posts

Leave a Comment