തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ച്ച​ഭാ​ഷി​ണി ഉപയോഗം; സ​ർ​ക്കാ​ർ നേ​ടി​യ​ത് 12 കോ​ടി​യി​ല​ധി​കം

ചാ​ത്ത​ന്നൂ​ർ: താ​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ച്ച​ഭാ​ഷി​ണി ഉപയോഗിച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ലൂ​ടെ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ​ത്തി​യ​ത് 12 കോ​ടി​യി​ല​ധി​കം രൂ​പ.വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ച് പ്ര​ച​ര​ണം ന​ട​ത്തി​യ​തി​ന്‍റെ പെ​ർ​മി​റ്റ് (അ​നു​മ​തി ) നു​ള്ള ഫീ​സാ​യി ല​ഭി​ച്ച​താ​ണ് ഈ ​തു​ക. ഒ​രു ദി​വ​സം ഉ​ച്ച​ഭാ​ഷി​ണി പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റ് ഫീ​സ് 750 രൂ​പ​യാ​ണ്. മി​ക്ക​വാ​റും സ്ഥാ​നാ​ർ​ഥി​ക​ൾ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ര​ണ്ടു ഉ​ച്ച​ഭാ​ഷി​ണി പ്ര​ച​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ 23,576 വാ​ർ​ഡു​ക​ളി​ലാ​യി 75,632 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വ​ർ ര​ണ്ടു ദി​വ​സം വീ​തം ഉ​ച്ച​ഭാ​ഷി​ണി പ്ര​ച​ര​ണം ന​ട​ത്തി​യാ​ൽ ത​ന്നെ 11,34,48,000 കോ​ടി രൂ​പ​യാ​കും. ജി​ല്ലാ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ളി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ല​ധി​കം ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ച് പ്ര​ച​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭി​ക്കു​മ്പോ​ൾ ഇ​ത് 12 കോ​ടി​യി​ല​ധി​ക​മാ​യി മാ​റും.

മ​ട്ട​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​പ്പോ​ൾ തി​ര​ഞ്ഞെ​ടു​പ്പ് ഇ​ല്ല. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15,962 സ്ഥാ​നാ​ർ​ഥി​ക​ളും 152 ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2,080 സ്ഥാ​നാ​ർ​ഥി​ക​ളും 14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 331 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണു​ള്ള​ത്. 87 ന​ഗ​ര​സ​ഭ​ക​ളി​ൽ 3,113 സ്ഥാ​നാ​ർ​ഥി​ക​ളും ആ​ന്‍റു കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലാ​യി 414 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ഗ്യം പ​രീ​ക്ഷി​ക്കു​ന്ന​ത്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment