ചാത്തന്നൂർ: താദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തിയതിലൂടെ സർക്കാർ ഖജനാവിലെത്തിയത് 12 കോടിയിലധികം രൂപ.വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചരണം നടത്തിയതിന്റെ പെർമിറ്റ് (അനുമതി ) നുള്ള ഫീസായി ലഭിച്ചതാണ് ഈ തുക. ഒരു ദിവസം ഉച്ചഭാഷിണി പ്രചരണം നടത്തുന്നതിനുള്ള പെർമിറ്റ് ഫീസ് 750 രൂപയാണ്. മിക്കവാറും സ്ഥാനാർഥികൾ ഏറ്റവും കുറഞ്ഞത് രണ്ടു ഉച്ചഭാഷിണി പ്രചരണം നടത്തിയിട്ടുണ്ട്.
കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 23,576 വാർഡുകളിലായി 75,632 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവർ രണ്ടു ദിവസം വീതം ഉച്ചഭാഷിണി പ്രചരണം നടത്തിയാൽ തന്നെ 11,34,48,000 കോടി രൂപയാകും. ജില്ലാ , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഒന്നിലധികം വാഹനങ്ങളിൽ മൂന്ന് ദിവസത്തിലധികം ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടുണ്ട്. കൃത്യമായ കണക്ക് ലഭിക്കുമ്പോൾ ഇത് 12 കോടിയിലധികമായി മാറും.
മട്ടന്നൂർ ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ഇല്ല. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 സ്ഥാനാർഥികളും 152 ബ്ളോക്ക് പഞ്ചായത്തുകളിലായി 2,080 സ്ഥാനാർഥികളും 14 ജില്ലാ പഞ്ചായത്തുകളിലായി 331 സ്ഥാനാർഥികളുമാണുള്ളത്. 87 നഗരസഭകളിൽ 3,113 സ്ഥാനാർഥികളും ആന്റു കോർപ്പറേഷനുകളിലായി 414 സ്ഥാനാർഥികളുമാണ് തിരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്നത്.
- പ്രദീപ് ചാത്തന്നൂർ
