പ്ര​ണ​യ ഗോ​സി​പ്പ്: മ​റു​പ​ടി​യു​മാ​യി മൃ​ണാ​ൾ ഠാ​ക്കൂ​ർ

ബോ​ളി​വു​ഡ്-തെ​ന്നി​ന്ത്യ​ൻ ന​ടി മൃ​ണാ​ൾ ഠാ​ക്കൂ​റും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശ്രേ​യ​സ് അ​യ്യ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു കു​റ​ച്ചു നാ​ളു​ക​ളാ​യി. അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി മൃ​ണാ​ൽ ഠാ​ക്കൂ​ർ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചെ​റു​വി​ഡി​യോ​യി​ലാ​ണ് മൃ​ണാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് പ​രോ​ക്ഷ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. അ​വ​ർ സം​സാ​രി​ക്കു​ന്നു, ഞ​ങ്ങ​ൾ ചി​രി​ക്കു​ന്നു. കിം​വ​ദ​ന്തി​ക​ൾ സൗ​ജ​ന്യ പി​ആ​ർ ആ​ണ്, സൗ​ജ​ന്യ കാ​ര്യ​ങ്ങ​ൾ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്!- എ​ന്നാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ർ ഷോ​ർ​ട്ട് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞു​ള്ള വി​ഡി​യോ​യി​ൽ, മൃ​ണാ​ലി​ന്‍റെ പു​റ​കി​ൽ അ​മ്മ ഇ​രി​ക്കു​ന്ന​തും ഇ​രു​വ​രും ചി​രി​ക്കു​ന്ന​തും കാ​ണാം. ഇ​തോ​ടെ ഈ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് അ​ന്ത്യ​മാ​യി​രി​ക്കു​ക​യാ​ണ്. മൃ​ണാ​ലും ശ്രേ​യ​സ് അ​യ്യ​രും ത​മ്മി​ൽ ഡേ​റ്റിംഗി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഒ​ട്ടേ​റെ പോ​സ്റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി സൈ​ബ​ർ ലോ​ക​ത്ത് ക​റ​ങ്ങു​ന്ന​ത്. ഇ​രു​വ​രും ഒ​ന്നി​ച്ചു സ​മ​യം ചെ​ല​വ​ഴി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​ള്ള പോ​സ്റ്റ് റെ​ഡി​റ്റി​ലാ​ണ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​തി​നെ ചു​റ്റിപ്പ​റ്റി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് മൃ​ണാ​ൽ ത​ന്നെ അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, ശ്രേ​യ​സ് അ​യ്യ​ർ ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഏ​താ​നും നാ​ൾ മു​ന്പ് ഇ​തു​പോ​ലെ ത​മി​ഴ് ന​ട​ൻ ധ​നു​ഷു​മാ​യി മൃ​ണാ​ൾ ഠാ​ക്കൂ​ർ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ച് ഒ​രു സി​നി​മ​യു​ടെ പ്ര​മോ​ഷ​നും ഒ​രു പൊ​തു​ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. ഇ​രു​വ​രും അ​ടു​ത്തിടപഴ​​കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. പി​ന്നീ​ട്, ഈ ​ഗോ​സി​പ്പ് ആ​വി​യാ​യി.

Related posts

Leave a Comment