സ്വ​ര്‍​ണ​വി​ല വീ​ണ്ടും റി​ക്കാ​ര്‍​ഡ് കു​തി​പ്പി​ല്‍; പ​വ​ന് 98,800 രൂ​പ; ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വില

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 12,350 രൂ​പ​യും പ​വ​ന് 98,800 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4326 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 90.58 ലും ​ആ​ണ്. നി​ല​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 1.07,000 രൂ​പ ന​ല്‍​കേ​ണ്ടി​വ​രും.

18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 60 രൂ​പ വ​ര്‍​ധി​ച്ച് യ​ഥാ​ക്ര​മം ഗ്രാ​മി​ന് 10,155 രൂ​പ​യും പ​വ​ന് 81,240 രൂ​പ​യു​മാ​യി. 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച് 9,910 രൂ​പ​യും പ​വ​ന് 63,280 രൂ​പ​യു​മാ​ണ് വി​പ​ണി വി​ല. ഒ​ന്പ​ത് കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 30 രൂ​പ വ​ര്‍​ധി​ച്ച് 5,100 രൂ​പ​യും പ​വ​ന് 40,800 രൂ​പ​യു​മാ​യി.

സ്വ​ര്‍​ണ​വി​ല ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന. ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​നെ ഇ​ടി​യു​ന്ന​താ​ണ് സ്വ​ര്‍​ണ​വി​ല കു​തി​ക്കാ​ന്‍ ഒ​രു കാ​ര​ണം. ലോ​ക ക​റ​ന്‍​സി എ​ന്ന നി​ല​യി​ലും, സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ലും സ്വ​ര്‍​ണ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​വും വ​ര്‍​ധി​ക്കു​ക​യാ​ണ്.

പ​വ​ന് 1,200 രൂ​പ കൂ​ടി വ​ര്‍​ധി​ച്ചാ​ല്‍ ഒ​രു ല​ക്ഷം രൂ​പ​യി​ലേ​ക്ക് വൈ​കാ​തെ ത​ന്നെ സ്വ​ര്‍​ണ​വി​ല എ​ത്തു​മെ​ന്ന് കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ടി അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു. വെ​ള്ളി​യു​ടെ വി​ല​യും വ​ലി​യ തോ​തി​ല്‍ ഉ​യ​രു​ക​യാ​ണ്. ഒ​രു ഗ്രാ​മി​ന് 198 രൂ​പ​യും പ​ത്ത് ഗ്രാ​മി​ന് 1980 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വെ​ള്ളി വി​ല.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment