മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സി​ന് തീപി​ടി​ച്ചു; ആ​ള​പാ​യം ഇ​ല്ല

ഇ​രി​ട്ടി: ത​ല​ശേ​രി-​മൈ​സൂ​രു അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ ഹ​നു​മാ​ൻ കോ​വി​ലി​ന് സ​മീ​പം ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ നീ​ർ​വേ​ലി​യി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്ന ബി​ഷാ​റ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.

ബ​സി​ന് തീ ​പി​ടി​ക്കു​മ്പോ​ൾ ഡ്രൈ​വ​റും സ​ഹാ​യി​യും മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​രു​വ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ഇ​രി​ട്ടി​യി​ൽ​നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു.

വ​ന​ത്തി​ന് ന​ടു​വി​ലെ ചു​രം പാ​ത​യി​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വി​വ​രം പു​റം ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ വൈ​കി​യ​താ​ണ് ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ക്കാ​ൻ കാ​ര​ണം. ഇ​തോ​ടെ ചു​രം പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

ബ​സി​ന്‍റെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച ശേ​ഷം ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം ആ​ദ്യം ക​ട​ത്തി​വി​ട്ടു. ബ​സ് റോ​ഡി​ൽ​നി​ന്നു മാ​റ്റി​യാ​ൽ മാ​ത്ര​മേ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ ക​ഴി​യു​ക​യു​ള്ളൂ. വ​ന​ത്തി​നു​ള്ളി​ലെ ചു​ര​ത്തി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

Related posts

Leave a Comment