എ​ല്‍​ഡി​എ​ഫി​നു വി​ന​യാ​യ​ത് വെ​ള്ളാ​പ്പ​ള്ളി പ്രേ​മം; മു​ഖ്യ​മ​ന്ത്രി​യും വാ​സ​വ​നും കേ​ര​ള​ത്തോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് സി.​കെ. വി​ദ്യാ​സാ​ഗ​ര്‍

തൊ​ടു​പു​ഴ: ന​വ​കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന നാ​യ​ക കി​രീ​ടം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ചാ​ര്‍​ത്തി​ക്കൊ​ടു​ക്കാ​ന്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും അ​തി​നു ചു​ക്കാ​ന്‍ പി​ടി​ച്ച മ​ന്ത്രി വാ​സ​വ​നും മ​റ്റു മ​ന്ത്രി​മാ​രും പ്ര​ബു​ദ്ധ​കേ​ര​ള​ത്തോ​ട് മൂ​ന്നു​വ​ട്ടം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ര്‍​മ വേ​ദി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ.​വി​ദ്യാ​സാ​ഗ​ര്‍.

പ​ത്തു വ​ര്‍​ഷ​മാ​യി കു​റ്റ​പ​ത്രം ന​ല്‍​കാ​തെ മ​ര​വി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ള്‍ പൊ​ടി​ത​ട്ടി​യെ​ടു​ത്ത് കോ​ട​തി​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

ക​മ്പ​നി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ മൂ​ലം ത​ട​സ​പ്പെ​ട്ട എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഡ​യ​റ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ഡ​യ​റ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ക​യും യോ​ഗ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും വോ​ട്ട​വ​കാ​ശം ന​ല്‍​കി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും ത​യാ​റാ​ക​ണം.

എ​സ്എ​ന്‍​ഡി​പി​യോ​ട് ചെ​യ്ത തെ​റ്റു​ക​ള്‍​ക്ക് ഇ​ത്ര​യു​മെ​ങ്കി​ലും പ്രാ​യ​ശ്ചി​ത്വം ചെ​യ്യാ​ന്‍ പി​ണ​റാ​യി​യും കൂ​ട്ട​രും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു​മു​ള്ള ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ് ഇ​ട​തു​പ​ക്ഷ​ത്തോ​ട് എ​ക്കാ​ല​ത്തും ചേ​ര്‍​ന്നു​നി​ന്നി​ട്ടു​ള്ള ശ്രീ​നാ​രാ​യ​ണ സ​മൂ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യി​ലൂ​ടെ സ​ര്‍​ക്കാ​രി​നു‌ ന​ല്‍​കി​യ​തെ​ന്നും വി​ദ്യാ​സാ​ഗ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment