രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ആ​ദ്യ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് വീ​ണ്ടും ആ​ശ്വാ​സം. ആ​ദ്യ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് ഹൈ​ക്കോ​ട​തി ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി.

യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും നി​ർ​ബ​ന്ധി​ച്ചു ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ക​യും ചെ​യ്തെ​ന്ന കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ച​ത്. ജ​സ്റ്റി​സ് കെ. ​ബാ​ബു ഇ​ന്ന് അ​വ​ധി​യാ​യ​തി​നാ​ൽ മ​റ്റൊ​രു ബെ​ഞ്ചാ​ണ് വ​ന്ന​ത്.

അ​റ​സ്റ്റ് വി​ല​ക്ക് ഇ​ന്നു വ​രെ​യാ​ണ് ഉ​ള്ള​തെ​ന്നും അ​ത് നീ​ട്ട​ണ​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്ന ജ​നു​വ​രി ഏ​ഴ് വ​രെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് കോ​ട​തി നീ​ട്ടി​യ​ത്.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് നേ​ര​ത്തെ ര​ണ്ട് ത​വ​ണ ഹൈ​ക്കോ​ട​തി മാ​റ്റി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​യി​രു​ന്നു രാ​ഹു​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ൽ വി​ശ​ദ​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് കോ​ട​തി രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് താ​ത്കാ​ലി​ക​മാ​യി വി​ല​ക്കി​യ​ത്. പ​രാ​തി​ക്കാ​രി​യു​മാ​യി ത​നി​ക്ക് ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം.

എ​ന്നാ​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​ത്തി​നും എം​എ​ൽ​എ മു​തി​ർ​ന്നു​വെ​ന്നും ഇ​തി​ന് മ​തി​യാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ട്. കേ​സ് ഡ​യ​റി​യും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

രാ​ഹു​ലി​ന് മ​റ്റൊ​രു ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലും ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Related posts

Leave a Comment