കൊച്ചി: നടന് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.
കേസില്‍ ഒത്ത് തീര്‍പ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേ നീട്ടീയത്. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് വി.എസ്.ഷംനാസിന്റെ പരാതിയിലാണ് വഞ്ചനാ കേസ് എടുത്തത്.
മഹാവീര്യര്‍ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നിവിന്‍ പോളി 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2വിന്റെ നിര്‍മാണപങ്കാളിത്തം നല്‍കാമെന്നും ഉറപ്പ് നല്കി. സിനിമ നിര്‍മാണത്തിനായി ഒരു കോടി 90 ലക്ഷം പി.എസ്.ഷംനാസ് കൈമാറിയെങ്കിലും വഞ്ചിച്ചുവെന്ന പരാതയില്‍ തലയോലപ്പറമ്പ് പോലീസാണ് കേസെടുത്തത്.
