ഇടപക്ഷ സ്വത്വമുള്ള ശ്രീനിവാസനിലെ ചലച്ചിത്രകാരന് അന്ത്യ ചുംബനത്തോടൊപ്പം മുഷ്ഠി ചുരുട്ടി അവസാനമായി ലാൽസലാം പറഞ്ഞ് മകൻ ധ്യാൻ. ശ്രീനിവാസന്റെ വിയോഗം തീർത്താൽ തീരുന്നതല്ല മക്കളായ ധ്യാനിനും വിനീതിനും. അച്ഛനുമായുള്ള പിണക്കവും അഭിപ്രായ ഭിന്നതകളുമെല്ലാം ധ്യാൻ പലപ്പോഴായി ഫലിത രൂപത്തിൽ പറയാറുള്ള കാര്യങ്ങളായിരുന്നു.
എന്റെ അച്ഛൻ ആണ് എനിക്ക് എല്ലാം. ഞാൻ ഈ ലോകത്തിൽ അച്ഛനെ സ്നേഹിക്കുന്നതിന് അപ്പുറം ഒന്നുമില്ല എന്ന് ധ്യാൻ പല അവസരങ്ങളിലും പറയാറുണ്ടായിരുന്നു. എല്ലാവരേയും ട്രോളുന്ന ശ്രീനിയെ യാതൊരു ദയയുമില്ലാതെ പൊതുവേദിയില്‍ ട്രോളുന്ന ധ്യാന്‍ മലയാളിക്കൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. എന്നാൽ ഇനി താൻ പറയുന്ന കൗണ്ടറുകളൊന്നും കേൾക്കാൻ അച്ഛനില്ലന്ന യാഥാർഥ്യം ഉൾക്കൊണ്ടേ മതിയാകൂ.
മലയാളത്തിൽ മറ്റൊരു സിനിമാക്കാരനും സാധിക്കാത്ത വിധത്തിൽ രാഷ്ട്രീയത്തെ കുറിക്കുകൊള്ളുന്ന വിധത്തിൽ വിമർശിക്കുവാൻ ശ്രീനിലാസനല്ലാതെ മറ്റാർക്കും സാധിക്കില്ല.
