മ​ല​യാ​ളി​ക​ളെ കി​ട്ടി​നി​ല്ല, കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

രാ​മ​ങ്ക​രി: കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​റ​വ്. ക​ള നു​ള്ളാ​നും പോ​ച്ച പ​റി​ക്കാ​നു​മാ​യി കു​ട്ട​നാ​ട​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വച്ച് ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍.രാ​മ​ങ്ക​രി കൃ​ഷിഭ​വ​നു കീ​ഴി​ലെ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന കോ​യ​ല്‍​വ​ട്ട​ത്തു​ശേ​രി (മ​ണ​ലും​ഭാ​ഗം), പെ​രു​മാ​നി​ക്ക​രി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നാ​ട്ടു​കാ​രാ​യ സ്ത്രീ തൊ​ഴി​ലാ​ളി​ക​ളെ പ്ര​തീ​ക്ഷി​ച്ച് ക​ര്‍​ഷ​ക​ര്‍ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും പ്ര​യോ​ജ​നമി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് 2.30 വ​രെ​യും ചി​ല​ര്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യും കൂ​ടാ​തെ മ​ണി​ക്കൂ​റി​ന് ജോ​ലി​യെ​ടു​ക്കാ​നും ഇ​വ​ര്‍ ത​യാ​റാ​ണ്. സാ​ധാ​ര​ണ 900 രൂ​പ മു​ത​ല്‍ 1000 രൂ​പ​വ​രെ വേ​ത​ന​മാ​യി ന​ല്കാ​റു​ണ്ട്.ക​ള​നു​ള്ള​ല്‍, പോ​ച്ച​നീ​ക്ക​ല്‍, വ​ര​മ്പ് ഉ​റ​പ്പി​ക്ക​ല്‍, വി​ഷം ത​ളി​ക്ക​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍​ക്ക് ഇ​വ​രെ​യാ​ണ് ഇ​പ്പോ​ള്‍ ആ​ശ്ര​യി​ച്ചു​വ​രു​ന്ന​ത്. ഇ​വ​രി​ല​ധി​ക​വും ക​ര്‍​ണ്ണാ​ട​ക, ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണ്. നി​ര്‍​മാ​ണ​മേ​ഖ​ല​യി​ലെ അ​ത്ര​യും ക​ഠി​നാ​ധ്വാ​നം ഇ​വി​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന​ത് ഈ ​മേ​ഖ​ല​യോ​ട് ഇ​വ​രു​ടെ താ​ത്പ​ര്യം വ​ര്‍​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

1000 രൂ​പ കൂ​ലി ന​ല്‌​കേ​ണ്ടിവ​രു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ പ്ര​ശ്‌​നം ത​ന്നെ​യാ​ണ​ങ്കി​ലും ക​ള​ വ​ള​ര്‍​ന്ന് കൃ​ഷി​യെ മൂ​ടു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റി​യാ​ല്‍ പി​ന്നെ ഇ​വ​രെ ആ​ശ്ര​യി​ക്കു​ക മാ​ത്ര​മെ ര​ക്ഷ​യു​ള്ളു​വെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സ്ഥി​തി. കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ള്‍ ആ​യാ​സം കു​റ​ഞ്ഞ തൊ​ഴി​ലു​റ​പ്പ് പോ​ലു​ള്ള മ​റ്റു​ ജോ​ലി​ക​ള്‍ തേ​ടി​പ്പോ​യ​തി​നു​ പു​റ​മെ സ്വ​യം​തൊ​ഴി​ലു​ക​ളി​ലേ​ക്കു തി​രി​ഞ്ഞ​തു​മാ​ണ് പു​തി​യ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

വി​ള​വെ​ടു​പ്പ് പൂ​ര്‍​ണ​മാ​യും യ​ന്ത്ര​ത്തി​ലേ​ക്ക് തി​രിഞ്ഞെ​ങ്കി​ലും കു​ട്ട​നാ​ട​ന്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ മ​റ്റ് ജോ​ലി​ക​ള്‍​ക്ക് ഇ​ന്നും തൊ​ഴി​ലാ​ളി​ക​ളെയാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​ശ്ര​യി​ച്ചു വ​രു​ന്ന​ത്. വ​ര്‍​ധി​ച്ചു​വ​രു​ന്ന കൂ​ലി​ച്ചെ​ല​വ് ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​രം​ഗ​ങ്ങ​ളി​ല്‍​ക്കൂ​ടി യ​ന്ത്ര​വ​ത്ക്ക​ര​ണം കൊ​ണ്ടു​വ​ന്നാ​ല്‍ മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍​ക്ക് ഇ​നി പി​ടി​ച്ചുനി​ല്ക്കാ​ന്‍​ ക​ഴി​യൂ എ​ന്ന അ​ഭി​പ്രാ​യ​വും ക​ര്‍​ഷ​ക​ര്‍​ക്കി​ട​യി​ല്‍ ശ​ക്തി​പ്പെ​ട്ടി​ണ്ട്.

Related posts

Leave a Comment