ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗ് കേ​സി​ൽ വി​ചാ​ര​ണ​യ്ക്കു തു​ട​ക്കം

ഗോ​ഹ​ട്ടി: ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഏ​ഴു​പ്ര​തി​ക​ൾ​ക്കെ​തി​രേ വി​ചാ​ര​ണ​യ്ക്കു തു​ട​ക്കം. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണു കാം​രു​പ് (മെ​ട്രോ) ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ന്പാ​കെ പ്ര​തി​ക​ൾ എ​ത്തി​യ​ത്.

അ​ടു​ത്ത​വാ​ദം കേ​ൾ​ക്കു​ന്ന ജ​നു​വ​രി മൂ​ന്നി​നു പ്ര​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള കു​റ്റ​ങ്ങ​ളും ചു​മ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 19ന് ​സിം​ഗ​പു​രി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണു ഗാ​യ​ക​ന്‍റെ മ​ര​ണം. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment