‘തന്മാത്ര’ സിനിമയുടെ അറിയാക്കഥകളുമായി സംവിധായകൻ ബ്ലെസി. ‘തന്മാത്ര എഴുതുന്ന അവസ്ഥയില്‍ ഞാന്‍ പതറി. അതിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും എനിക്കൊരു പതര്ച്ചയാണുണ്ടാകുന്നത്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു പുലര്‍ച്ചെ ഒരു മൂന്നു മണിക്കോ നാലു മണിക്കോ ആണ് ഞാന്‍ ഈ കഥയെഴുതുന്നത്.
നല്ല മഴയുള്ള സമയത്തായിരുന്നു ഞാനിതെഴുതിയത്. ആ സമയം ഞാന്‍ കരഞ്ഞുകൊണ്ടാണ് ഓരോ സീനും എഴുതിയത്. ജീവിതത്തില്‍ അങ്ങനെ ഒരു രോഗമുണ്ടോ, അങ്ങനത്തെ ഒരു അവസ്ഥയുണ്ടോ, അത്തരമൊരവസ്ഥ നമ്മള് ഫേസ് ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്നുള്ള ഒരു യാഥാര്‍ഥ്യം അത് എഴുതുന്ന ഒരാള്‍ക്കുണ്ടാകും. ആ അവസ്ഥ എനിക്കുമുണ്ടായിരുന്നു. ഞാന്‍ കരഞ്ഞുകഴിഞ്ഞിട്ടേ നിങ്ങള്‍ ഓരോരുത്തരും കരഞ്ഞിട്ടുള്ളൂ’ എന്ന് ബ്ലെസി പറഞ്ഞു.
