സ​മാ​ധാ​നം അ​രി​കെ, പ​ക്ഷേ…! ഫ്ലോ​റി​ഡ​യി​ൽ ട്രം​പ്-​സെ​ല​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച

ഫ്ലോ​റി​ഡ: റ​ഷ്യ​യും യു​ക്രെ​യ്നും സ​മാ​ധാ​ന ക​രാ​റി​ന് അ​ടു​ത്തെ​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ, ച​ർ​ച്ച സ​ങ്കീ​ർ​ണ​മാ​ണെ​ന്നും ഇ​പ്പോ​ഴും ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ്ലോ​റി​ഡ​യി​ലെ ട്രം​പി​ന്‍റെ മാ​ർ-​എ-​ലാ​ഗോ​യി​ലെ റി​സോ​ർ​ട്ടി​ൽ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ര​ണ്ട​ര മ​ണി​ക്കൂ​ർ ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യും ട്രം​പ് പ​റ​ഞ്ഞു.

റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ, യു​ക്രെ​യ്നു​ള്ള സു​ര​ക്ഷാ ഉ​റ​പ്പു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ നി​ൽ​ക്കു​ന്നു​ണ്ടെ​ന്നു ട്രം​പും സെ​ല​ൻ​സ്കി​യും സം​യു​ക്ത​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ​മ്മ​തി​ച്ചു. ഡോ​ൺ​ബാ​സ് മേ​ഖ​ല​യാ​ണു പ്ര​ധാ​ന ത​ർ​ക്ക​വി​ഷ​യ​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും പ​റ​ഞ്ഞു. അ​തൊ​രു വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള വി​ഷ​യ​മാ​ണ്, പ​ക്ഷേ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്- ട്രം​പ് പ​റ​ഞ്ഞു.

ച​ർ​ച്ച​ക​ൾ ഇ​പ്പോ​ഴും ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ട്രം​പ് സൂ​ചി​പ്പി​ച്ചു. ച​ർ​ച്ച​യ്ക്കു​ശേ​ഷം യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​മാ​യും ട്രം​പ് ഫോ​ണി​ൽ സം​സാ​രി​ച്ചു. ച​ർ​ച്ച ചെ​യ്ത എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി യു​ക്രെ​യ്‌​ൻ, യു​എ​സ് പ്ര​തി​നി​ധി​ക​ൾ അ​ടു​ത്ത​യാ​ഴ്ച യോ​ഗം ചേ​രു​മെ​ന്നും ജ​നു​വ​രി​യി​ൽ വൈ​റ്റ് ഹൗ​സി​ൽ യു​ക്രെ​യ്‌​ൻ, യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ട്രം​പ് സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

ഒ​രു മാ​സ​ത്തി​ലേ​റെ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ യു​എ​സ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്‍റെ മ​രു​മ​ക​നും ഉ​പ​ദേ​ഷ്ടാ​വു​മാ​യ ജാ​റ​ദ് കു​ഷ്ന​ർ എ​ന്നി​വ​ർ​ക്ക് സെ​ല​ൻ​സ്കി ന​ന്ദി പ​റ​ഞ്ഞു. പു​ടി​ൻ ഇ​പ്പോ​ഴും സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ട്രം​പ് ത​റ​പ്പി​ച്ചു പ​റ​ഞ്ഞു. പു​ടി​നു​മാ​യി വീ​ണ്ടും സം​സാ​രി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

15 വ​ർ​ഷം സു​ര​ക്ഷാ പ​രി​ര​ക്ഷ ന​ൽ​കാ​മെ​ന്നു യു​എ​സ് വാ​ഗ്ദാ​നം ചെ​യ്ത​താ​യി സെ​ല​ൻ​സ്കി പി​ന്നീ​ട് പ​റ​ഞ്ഞു. സ​മാ​ധാ​ന ക​രാ​ർ ഒ​പ്പു​വ​യ്ക്കു​ന്ന നി​മി​ഷം മു​ത​ൽ സു​ര​ക്ഷാ പ​രി​ര​ക്ഷ നി​ല​വി​ൽ വ​രു​മെ​ന്നാ​ണു യു​എ​സ് ന​ൽ​കി​യി​രി​ക്കു​ന്ന വാ​ഗ്ദാ​നം. 50 വ​ർ​ഷ​ത്തേ​ക്കു സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു സെ​ല​ൻ​സ്കി​യു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, സു​ര​ക്ഷ സം​ബ​ന്ധി​ച്ച സ​മ​യ​പ​രി​ധി​യെ​ക്കു​റി​ച്ച് യു​എ​സ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

സ​മാ​ധാ​ന ക​രാ​ർ സം​ബ​ന്ധി​ച്ച് ജ​ന​ഹി​ത പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി 60 ദി​വ​സ​ത്തേ​ക്കു വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ന്ന​ലെ സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു. താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നു റ​ഷ്യ​ക്കു താ​ത്പ​ര്യ​മി​ല്ല. യു​ക്രെ​യ്നു​ള്ള സു​ര​ക്ഷാ പ​രി​ര​ക്ഷ ച​ർ​ച്ച ചെ​യ്യാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ജ​നു​വ​രി ആ​ദ്യം പാ​രീ​സി​ൽ യോ​ഗം ചേ​രു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് മാ​ക്രോ​ൺ പ​റ​ഞ്ഞു. സെ​ല​ൻ​സ്‌​കി​യു​മാ​യും ട്രം​പു​മാ​യും സം​സാ​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു മാ​ക്രോ​ണി​ന്‍റെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, യു​ക്രെ​യ്നി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യും റ​ഷ്യ ആ​ക്ര​മ​ണം തു​ട​ർ​ന്നു. 25 വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ റ​ഷ്യ ന​ട​ത്തി​യ​താ​യും ഇ​തി​ൽ 21 ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ട​താ​യും കീ​വ് അ​വ​കാ​ശ​പ്പെ​ട്ടു. ബ്രി​യാ​ൻ​സ്ക് മേ​ഖ​ല​യി​ൽ യു​ക്രെ​യ്ന്‍റെ വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റ​ഷ്യ​യും പ​റ​ഞ്ഞു.

Related posts

Leave a Comment