ക്ഷേ​മ​പെ​ൻ​ഷ​ൻ തു​ക മ​രു​ന്നു​വാ​ങ്ങാ​ൻ പോ​ലും തി​ക​യി​ല്ല; തു​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സെ​ക്ര​ട്ടേറിയ​റ്റ് പ​ടി​ക്ക​ൽ സ​മ​ര​ത്തി​നൊ​രു​ങ്ങി ഏ​ഴാം ക്ലാ​സു​കാ​ര​ൻ ഗു​ഡ്മാ​ൻ

ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ മു​തി​ർ​ന്ന പൗ​ര​ൻമാ​ർ​ക്ക് ന​ൽ​കു​ന്ന ക്ഷേ​മ​പെ​ൻ​ഷ​ൻ 4000 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഏ​ഴാം ക്ലാ​സു​കാ​ര​ൻ കെ.​ബി. ഗു​ഡ്മാ​ൻ. ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​യാ​യ ഗു​ഡ്മാ​ൻ സെ​ക്ര​ട്ടേ​റി​യറ്റ് പ​ടി​ക്ക​ൽ ഇന്നുമു​ത​ൽ ഒ​രാ​ഴ്ച​ക്കാ​ല​ത്തേ​ക്ക് സ​മ​രം ആ​രം​ഭി​ക്കും.

‘സാ​മൂ​ഹ്യ​ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ക്ഷേ​മ പെ​ൻ​ഷ​ൻ അ​വ​കാ​ശ​മ​ല്ലെ​ന്ന വാ​ർ​ത്ത ഒ​രി​ക്ക​ൽ വാ​യി​ച്ചു. അ​തു ശരി​യാ​ണോ​യെ​ന്ന് അ​ച്ഛ​നോ​ട് തി​ര​ക്കി.

അ​ങ്ങ​നെ പ​റ​യാ​നാ​വി​ല്ലെ​ന്ന അ​ച്ഛ​ന്‍റെ മ​റു​പ​ടി​യി​ൽനി​ന്നാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടാ​യ​തെ​ന്ന് ‘ ഗു​ഡ്മാ​ൻ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക്ഷേ​മ​പെ​ൻ​ഷ​ൻ തു​ക പ​ല​ർ​ക്കും മ​രു​ന്നുവാ​ങ്ങാ​ൻ പോ​ലും തി​ക​യു​ന്നി​ല്ല. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ ആ​ദ്യ മാ​സം ത​ന്നെ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്ക​ണം.

പി​ന്നീ​ട് ഘ​ട്ട​ങ്ങ​ളാ​യി 4000 ആ​ക്കു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചുകൊ​ണ്ടാ​ണ് സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. തു​മ്പോ​ളി സെന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ഗു​ഡ്മാ​ൻ. ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ്, അ​മേ​രി​ക്ക​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment