റ​​ബ​​റി​​ന് 200 രൂ​​പ ഉ​​റ​​പ്പി​​ല്ല, വെ​​ബ്സൈ​​റ്റ് അ​​ട​​ഞ്ഞു​​ത​​ന്നെ; താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പ​​നം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഹ​​സ​​നം മാ​​ത്രം

കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ റ​​ബ​​ര്‍ താ​​ങ്ങു​​വി​​ല വ​​ര്‍​ധ​​ന പ്ര​​ഖ്യാ​​പ​​നം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പു മു​​ത​​ലെ​​ടു​​പ്പി​​നു​​ള്ള പ്ര​​ഹ​​സ​​നം മാ​​ത്ര​​മാ​​യി. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ​​രാ​​ജ​​യ​​ത്തി​​നൊ​​പ്പം സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 200 രൂ​​പ താ​​ങ്ങു​​വി​​ല ന​​ല്‍​കാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല. ഉ​​യ​​ര്‍​ന്ന വി​​ല ല​​ഭി​​ക്കാ​​ന്‍ വേ​​ണ്ട ബി​​ല്ലു​​ക​​ള്‍ സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള വെ​​ബ്സൈ​​റ്റ് 2025 അ​​വ​​സാ​​നി​​ക്കു​​മ്പോ​​ഴും തു​​റ​​ന്നി​​ട്ടി​​ല്ല. ന​​വം​​ബ​​ര്‍ ഒ​​ന്നു​​മു​​ത​​ല്‍ ഉ​​യ​​ര്‍​ന്ന വി​​ല ന​​ല്‍​കു​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം.

പു​​തു​​താ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യേ​​ണ്ട​​തും റ​​ബ​​ര്‍ വി​​റ്റ​​തി​​ന്‍റെ ബി​​ല്ലു​​ക​​ള്‍ സ​​മ​​ര്‍​പ്പി​​ക്കേ​​ണ്ട​​തും റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ വെ​​ബ് സൈ​​റ്റ് മു​​ഖാ​​ന്ത​​ര​​മാ​​ണ്. വി​​പ​​ണി​​വി​​ല​​യും താ​​ങ്ങു​​വി​​ല​​യാ​​യ 200 രൂ​​പ​​യും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സ​​മാ​​ണ് സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ക്കു​​ക. നേ​​ര​​ത്തെ 180 രൂ​​പ​​യാ​​യി​​രു​​ന്നു താ​​ങ്ങു​​വി​​ല. ഇ​​ക്കൊ​​ല്ലം റ​​ബ​​റി​​ന് ശ​​രാ​​ശ​​രി 175 രൂ​​പ വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ പു​​തു​​താ​​യി റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ന പ്രോ​​ത്സാ​​ഹ​​ന​​പ​​ദ്ധ​​തി​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യോ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​വ​​ര്‍ പു​​തു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല.

ജൂ​​ലൈ മു​​ത​​ല്‍ ഒ​​ക്‌​​ടോ​​ബ​​ര്‍ വ​​രെ​​യാ​​യി​​രു​​ന്നു ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സ​​മ​​യം. കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ കാ​​ലാ​​വ​​ധി ദീ​​ര്‍​ഘി​​പ്പി​​ക്കു​​മെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ല. സം​​സ്ഥാ​​ന​​ത്ത് 5,61,733 ക​​ര്‍​ഷ​​ക​​രാ​​ണ് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം​​വ​​രെ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത​​ത്. ഒ​​ക്‌​​ടോ​​ബ​​ര്‍ അ​​വ​​സാ​​ന​​മാ​​ണ് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി റ​​ബ​​റി​​നും നെ​​ല്ലി​​നും വി​​ല ഉ​​യ​​ര്‍​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം വി​​ല സ്ഥി​​ര​​താ​​പ​​ദ്ധ​​തി വെ​​ബ്‌​​സൈ​​റ്റി​​ല്‍ റ​​ബ​​ര്‍ കൃ​​ഷി ചെ​​യ്യു​​ന്ന സ്ഥ​​ല​​ത്തി​​ന്‍റെ ക​​രം അ​​ട​​യ്ക്കാ​​നു​​ള്ള ഓ​​പ്ഷ​​ന്‍ ഇ​​പ്പോ​​ഴു​​മു​​ണ്ട്. ക​​ര വ​​രു​​മാ​​നം വാ​​ങ്ങി​​യെ​​ടു​​ക്കാ​​നു​​ള്ള താ​​ത്പ​​ര്യം ഉ​​യ​​ര്‍​ന്ന വി​​ല ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ല്‍ സ​​ര്‍​ക്കാ​​രി​​നി​​ല്ല.

Related posts

Leave a Comment