പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം രാ​ധി​കാ​ന്‍റി​യ​ല്ല; പി​രി​ഞ്ഞ​പ്പോ​ൾ അ​വ​ർ സ​ന്തു​ഷ്ട​രാ​യെ​ന്ന് വ​ര​ല​ക്ഷ്മി

എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​യാ​ൻ കാ​ര​ണം രാ​ധി​കാ​ന്‍റി​യ​ല്ല. എ​ങ്ങ​നെ​യാ​ണ് നി​ന​ക്ക​വ​രോ​ട് സ്നേ​ഹം കാ​ണി​ക്കാ​ൻ പ​റ്റു​ന്ന​തെ​ന്ന് പ​ല​രും ചോ​ദി​ക്കും. പ​ക്ഷേ, അ​വ​ര​ല്ല ബ​ന്ധം ത​ക​രാ​ൻ കാ​ര​ണം. അ​മ്മ​യും അ​ച്ഛ​നും ഒ​ത്തുപോ​യി​ല്ല.

രാ​ധി​കാ​ന്‍റി വ​രു​മ്പോ​ഴേ അ​ച്ഛ​ൻ പ്ര​ശ്ന​ത്തി​ലാ​ണ്. ആ​ദ്യം ഞാ​നും രാ​ധി​കാ​ന്‍റി​യും സ്വ​ര​ചേ​ർ​ച്ച​യി​ൽ ആ​യി​രു​ന്നി​ല്ല. കാ​ര​ണം, എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​ഞ്ഞ​തി​ന് ഞാ​ന​വ​രെ കു​റ്റ​പ്പെ​ടു​ത്തി. വ​ള​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ ചോ​യ്സ് ഉ​ണ്ടെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. എ​ന്‍റെ അ​മ്മ​യും രാ​ധി​ കാ​ന്‍റി​യും ത​മ്മി​ൽ ഒ​രു​പാ​ട് സാ​മ്യ​ത​ക​ളു​ണ്ട്.

അ​വ​ർ മ​ന​ക്ക​രു​ത്തു​ള്ള​വ​രാ​ണ്. ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളോ​ട് അ​വ​ർ പൊ​രു​തി. ഞാ​ൻ ശ​ക്ത​യാ​കാ​ൻ കാ​ര​ണം എ​ന്‍റെ അ​മ്മ​യാ​ണ്. അ​മ്മ​യു​മാ​യി പി​രി​ഞ്ഞ​തുകൊ​ണ്ട് അ​ച്ഛ​നോ​ടു ദേ​ഷ്യം തോ​ന്നി. ര​ണ്ടാം വി​വാ​ഹം ചെ​യ്ത​പ്പോ​ൾ വീ​ണ്ടും ദേ​ഷ്യം തോ​ന്നി.

പി​ന്നീ​ട് അ​ത് മാ​റി. ചി​ല സ​മ​യ​ത്ത് ര​ണ്ട് പേ​ർ ത​മ്മി​ലു​ള്ള ബ​ന്ധം മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് മു​തി​ർ​ന്ന​പ്പോ​ൾ ഞാ​ൻ മ​ന​സി​ലാ​ക്കി. പി​രി​ഞ്ഞ​പ്പോ​ൾ അ​വ​ർ സ​ന്തു​ഷ്ട​രാ​യി. അ​തു​കൊ​ണ്ട് അ​വ​ർ ന​ല്ല മാ​താ​പി​താ​ക്ക​ളു​മാ​യെ​ന്നു ക​രു​തു​ന്നു. -​വ​ര​ല​ക്ഷ്മി

Related posts

Leave a Comment